രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

മോദിക്ക് ആശംസകള്‍ നേര്‍ന്ന് ഇലോൺ മസ്ക്; തന്റെ കമ്പനികൾ ഇന്ത്യയിൽ പ്രവര്‍ത്തിക്കാൻ കാത്തരിക്കുവെന്ന് കുറിപ്പ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്ര മോദിക്ക് അഭിനന്ദനവുമായി വ്യവസായിയും ടെസ്‌ല സിഇഒയുമായ ഇലോൺ മസ്‌ക്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തിന് അഭിനന്ദനങ്ങൾ എന്ന് അദ്ദേഹം തൻ്റെ സമൂഹ മാധ്യമമായ എക്സിലെ പ്രൊഫൈലിൽ കുറിച്ചു. തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച രീതിയിൽ പ്രവര്‍ത്തിക്കാൻ കാത്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മസ്കിന്റെ വാക്കുകൾ ഇങ്ങനെ ‘ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ… ഇന്ത്യയിൽ എൻ്റെ കമ്പനികൾ ആവേശകരമായ ജോലികൾ ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്’ മസ്ക് കുറിച്ചു.

തിരഞ്ഞെടുപ്പിന് മുമ്പ് നിശ്ചയിച്ച മസ്കിൻ്റെ ഇന്ത്യാ സന്ദർശനം മാറ്റി വച്ചിരുന്നു. പിന്നീട് ഇന്ത്യയിലേക്ക് വരുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ചൈനയിലേക്ക് പോയ മസ്ക് അവിടെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ മസ്‌കും പ്രധാനമന്ത്രി മോദിയും യുഎസിൽ ചർച്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം, മസ്‌ക് താൻ “മോദിയുടെ ആരാധകൻ” ആണെന്ന് പറയുകയും ടെസ്‌ല ഇന്ത്യയിൽ നിക്ഷേപം നടത്തുമെന്ന് പറയുകയും ചെയ്തിരുന്നു.

അതേസമയം നാളെ മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ എൻഡിഎ ഊർജിതമാക്കിയിരിക്കുകയാണ്. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ രാത്രി ജെപി നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു.

X
Top