Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

മസ്കിന്റെ ആസ്തിയില്‍ റെക്കോർഡ് തകർച്ച

ലോകത്തിലെ കൊടികുത്തിയ സമ്പന്നനായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്‍റെ റോക്കറ്റുകള്‍ തകര്‍ന്ന് തരിപ്പണമാകുന്ന പല ദൃശ്യങ്ങളും വൈറലാണ്. ഏതാണ്ട് ഇതിന് സമാനമായ രീതിയിലാണ് മസ്കിന്‍റെ സമ്പത്തും തകര്‍ന്നടിയുന്നത്.

കഴിഞ്ഞ ആറ് മാസത്തിനിടെ സമ്പത്തില്‍ ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ട വ്യക്തി ഇലോണ്‍ മസ്കാണ്. 2023 ഡിസംബര്‍ 31 മുതല്‍ ജൂണ്‍ 28 വരെയുള്ള കാലയളവില്‍ മസ്കിന്‍റെ ആസ്തി 251.3 ബില്യണില്‍ നിന്നും 221.4 ബില്യണ്‍ ഡോളറായി കുത്തനെ കുറഞ്ഞു. മറ്റേതൊരു ശതകോടീശ്വരനേക്കാളും വലിയ നഷ്ടമാണിത്.

ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ വില്‍പനയും ലാഭവും കുറഞ്ഞതോടെ ഓഹരി വിപണിയില്‍ കമ്പനിയുടെ ഓഹരിവിലയും ഇടിഞ്ഞു. ഇതാണ് മസ്കിന് തിരിച്ചടിയായത്. 20 ശതമാനം ഇടിവാണ് ടെസ്ലയുടെ ഓഹരികളിലുണ്ടായത്.

നിലവിൽ മസ്‌കിന് ടെസ്‌ലയിൽ ഏകദേശം 13 ശതമാനം ഓഹരിയുണ്ട്. മറ്റ് സമ്പന്നരുമായി താരതമ്യം ചെയ്യുമ്പോള്‍ മസ്കിന്‍റെ അവസ്ഥ തീര്‍ത്തും വിഭിന്നമാണ്. ലോകത്തെ ഏറ്റവും വലിയ പത്ത് സമ്പന്നരുടെ ആകെ സമ്പത്ത് 2023 അവസാനത്തോടെ 1.47 ട്രില്ല്യണ്‍ ഡോളറില്‍ നിന്നും ജൂണ്‍ അവസാനത്തോടെ 1.66 ട്രില്ല്യണ്‍ ഡോളറായി വര്‍ധിക്കുകയാണ് ചെയ്തത്. മസ്കിന്‍റെ സമ്പത്താകട്ടെ ഇടിയുകയാണ് ചെയ്തത്.

അതേ സമയം ടെസ്‌ലയിലെ ശമ്പളം പ്രതിസന്ധിയെ അതിജീവിക്കുന്നതിന് മസ്കിന് സഹായകരമാകും 4.68 ലക്ഷം കോടി രൂപ കോടി രൂപ ശമ്പളമായി ഇലോൺ മസ്‌കിന് ലഭിക്കുന്നതോടെയാണിത്. വാർഷിക പൊതുയോഗത്തിൽ, കമ്പനിയുടെ നിക്ഷേപകർ ഇലോൺ മസ്‌കിന്റെ ശമ്പള പാക്കേജിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു.

മസ്‌കിന് 4.68 ലക്ഷം കോടി രൂപയുടെ ശമ്പള പാക്കേജിനുള്ള നിർദ്ദേശം 2018 ൽ തന്നെ തയ്യാറാക്കിയിരുന്നുവെങ്കിലും അത് ഇതുവരെ കമ്പനിയുടെ നിക്ഷേപകർ അംഗീകരിച്ചിരുന്നില്ല. കമ്പനിയിലെ ഒരു കൂട്ടം നിക്ഷേപകർ ഈ വലിയ ശമ്പള പാക്കേജിനെ എതിർക്കുകയായിരുന്നു.

X
Top