2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ന്യൂറാലിങ്കിന് അനുമതി

കാഴ്ചയില്ലാത്തവര്‍ക്ക് കാഴ്ച നല്‍കുന്ന ഉപകരണം വികസിപ്പിക്കുന്നതിന് ഇലോണ്‍ മസ്‌കിന്റെ ന്യൂറാലിങ്ക് എന്ന സ്ഥാപനത്തിന് അനുമതി ലഭിച്ചു. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് (എഫ്ഡിഎ) ആണ് ഇതിനായി അനുമതി നൽകിയത്.

കാഴ്ചശക്തിക്കുള്ള ഒപ്റ്റിക് നാഡികള്‍ തകരാറിലാവുകയും ഇരു കണ്ണുകളും നഷ്ടപ്പെടുകയും ചെയ്തവര്‍ക്ക് ന്യൂറാലിങ്കില്‍ നിന്നുള്ള ബ്ലൈന്റ് സൈറ്റ് ഉപകരണത്തിന്റെ സഹായത്തോടെ കാണാന്‍ സാധിക്കുമെന്ന് ഇലോണ്‍ മസ്‌ക് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു.

വിഷ്വല്‍ കോര്‍ട്ടക്സ് കേട് പറ്റിയിട്ടില്ലെങ്കില്‍, ജന്മനാ അന്ധതയുള്ളവര്‍ക്ക് പോലും ആദ്യമായി കാഴ്ച ലഭിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മസ്‌ക് അവകാശപ്പെടുന്നു.

തുടക്കത്തില്‍ കുറഞ്ഞ റസലൂഷനിലുള്ള കാഴ്ചയായിരിക്കുമെങ്കിലും ക്രമേണ ഇന്‍ഫ്രാറെഡും അള്‍ട്രാവയലറ്റും റഡാര്‍ വേവ് ലെങ്തും വരെ കാണാന്‍ സാധിക്കും വിധം സ്വാഭാവിക കാഴ്ച ശക്തിയേക്കാള്‍ ശേഷി കൈവരിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്ക് സാധിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

ഉപകരണം നിര്‍മിക്കുന്നതിനുള്ള അനുമതി നല്‍കിയതിനൊപ്പം എഫ്ഡിഎയില്‍ നിന്നുള്ള ബ്രേക്ക് ത്രൂ ഡിവൈസ് പദവിയും ന്യൂറാലിങ്കിന്റെ ബ്ലൈന്റ് സൈറ്റ് ഡിവൈസിന് ലഭിച്ചു.

ജീവന് ഭീഷണിയാകുന്ന അവസ്ഥകളുടെ ചികിത്സയ്‌ക്കോ രോഗനിര്‍ണയത്തിനോ സഹായിക്കുന്ന ചില മെഡിക്കല്‍ ഉപകരണങ്ങള്‍ക്കാണ് എഫ്ഡിഎ ബ്രേക്ക്ത്രൂ ഡിവൈസ് പദവി നൽകുന്നത്.

X
Top