പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

പരസ്യവരുമാനത്തിന്‍റെ പങ്ക് ഉപയോക്താക്കൾക്ക് വിതരണം ചെയ്ത് മസ്കിന്‍റെ എക്സ്

സാൻ ഫ്രാൻസിസ്കോ: പ്രീമിയം ഉപയോക്താക്കളുടെ അക്കൗണ്ടിലേക്ക് ആയിരക്കണക്കിനു ഡോളർ വിതരണം ചെയ്ത് ഇലോണ്‍ മസ്കിന്‍റെ എക്സ് (ട്വിറ്റർ). പരസ്യവരുമാനത്തിന്‍റെ പങ്കാണു മസ്ക് വീതിച്ചു നൽകിയത്. മൂന്നു മാസത്തിനിടെ 15 ദശലക്ഷം ഇംപ്രഷൻസ് നേടിയ എക്സ് പ്രീമിയം അക്കൗണ്ട് ഉടമകൾക്കാണു പണം ലഭിക്കുക.

പണം ലഭിച്ചതു സ്ഥിരീകരിച്ച് നിരവധി അക്കൗണ്ട് ഉടമകൾ ട്വിറ്ററിൽ സ്ക്രീൻഷോട്ടുകൾ പങ്കുവച്ചിട്ടുണ്ട്. പേരിനൊപ്പം ബ്ലൂ ടിക്ക് ഉള്ളവരാണു പ്രീമിയം അക്കൗണ്ട് ഉടമകൾ.
2009ലാണ് ട്വിറ്റർ (നിലവിലെ എക്സ്) ബ്ലൂ ടിക്ക് സംവിധാനം കൊണ്ടുവരുന്നത്.

സെലിബ്രിറ്റികൾ, രാഷ്‌ട്രീയക്കാർ, കന്പനികൾ, ബ്രാൻഡുകൾ, വാർത്താ ഓർഗനൈസേഷനുകൾ, പൊതുതാത്പര്യം സംരക്ഷിക്കുന്ന മറ്റ് പ്രധാന അക്കൗണ്ടുകൾ തുടങ്ങിയവയ്ക്കൊക്കെ ട്വിറ്റർ ബ്ലൂ ടിക്ക് നൽകി. എന്നാൽ, മസ്ക് ട്വിറ്റർ ഏറ്റെടുത്തതോടെ ഈ സംവിധാനത്തിൽ മാറ്റം വന്നു.

ഏപ്രിൽ തുടക്കത്തിൽ വെരിഫൈഡ് അക്കൗണ്ടുകളുടെ ബ്ലൂടിക്ക് എടുത്തുകളഞ്ഞ ട്വിറ്റർ, സബ്സ്ക്രിപ്ഷൻ സർവീസ് നടപ്പാക്കി.

ഇതോടെ പണം നൽകിയാൽ ബ്ലൂ ടിക്ക് ലഭിക്കുമെന്ന സ്ഥിതി വന്നു. അടുത്തിടെ ട്വിറ്ററിനെ ‘എക്സ്’ എന്ന പേരിലേക്കു മസ്ക് റീബ്രാൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അക്കൗണ്ട് ഉടമകൾക്കു പണം നൽകുന്ന സംവിധാനം മസ്ക് നടപ്പാക്കിയത്.

പോസ്റ്റുകളുടെയും ലൈക്കുകളുടെയും പേരിൽ കന്പനിയുടമകൾ ജീവനക്കാരോടു മോശമായി പെരുമാറിയാൽ, അതു സംബന്ധിച്ച കേസ് നടത്തുന്നതിനുള്ള ചെലവ് എക്സ് വഹിക്കുമെന്നും ഇതിനു പരിധിയില്ലെന്നും മസ്ക് നേരത്തേ പ്രഖ്യാപിച്ചിരുന്നു.

X
Top