മുംബൈ: നിരാശജനകമായ നാലാംപാദ ഫലം പുറത്തുവിട്ടെങ്കിലും ഇമാമി ലിമിറ്റഡ് ഓഹരി വെള്ളിയാഴ്ച ഉയര്‍ന്നു. 1.76 ശതമാനം നേട്ടത്തില്‍ 390.30 രൂപയിലാണ് സ്റ്റോക്കുള്ളത്. 142 കോടി രൂപ അറ്റാദായമാണ് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കമ്പനി രേഖപ്പെടുത്തിയത്.
മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 60 ശതമാനം കുറവ്. വരുമാനം 9 ശതമാനം ഉയര്‍ന്ന് 836 കോടി രൂപയായി. അമിത മഴയെ തുടര്‍ന്ന് ഡിമാന്റിലുണ്ടായ കുറവാണ് അറ്റാദായത്തില്‍ പ്രതിഫലിച്ചത്, കമ്പനി അറിയിക്കുന്നു.
മൊത്തം സാമ്പത്തികവര്‍ഷത്തില്‍ 3406 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7 ശതമാനം അധികം. അറ്റാദായം 836 കോടി രൂപയില്‍ നിന്നും 627 കോടി രൂപയായി കുറഞ്ഞു.
മൊത്തം മാര്‍ജിന്‍ 2023 സാമ്പത്തികവര്‍ഷത്തില്‍ 160 ബേസിസ് പോയിന്റ് കുറഞ്ഞ് 64.7 ശതമാനവുമായി. ബ്രോക്കറേജ് സ്ഥാപനം പ്രഭുദാസ് ലിലാദര്‍ കമ്പനിയെക്കുറിച്ചുള്ള ഇപിഎസ് അനുമാനങ്ങള്‍ ഉയര്‍ത്തുന്നു. ഇപിഎസ് 2024/25 സാമ്പത്തികവര്‍ഷങ്ങളില്‍ 3.4 ശതമാനം/6.5 ശതമാനം വളരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
2023-25 സാമ്പത്തികവര്‍ഷത്തില്‍ അറ്റാദായം 19.4 ശതമാനം സിഎജിആറില്‍ വളരും. 485 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി സമാഹരിക്കാനാണ് നിര്‍ദ്ദേശം. 460 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാന്‍ ഷെയര്‍ഖാനും 490 രൂപ നിശ്ചയിച്ച് വാങ്ങാന്‍ നിര്‍മല്‍ ബാങും നിര്‍ദ്ദേശിച്ചു.