ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

വായ്പാ പലിശനിരക്കുകൾ വർദ്ധിപ്പിച്ച് രണ്ട് ബാങ്കുകൾ

വായ്പാ പലിശ നിരക്കുകൾ (എംസിഎൽആർ) വർധിപ്പിച്ച് രണ്ട് ബാങ്കുകൾ. സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കുകളിലൊന്നായ ഐസിഐസിഐ ബാങ്കും പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കുമാണ് (പിഎൻബി) വിവിധ കാലാവധിയുള്ള വായ്പകളുടെ മാർജിനൽ കോസ്റ്റ് അധിഷ്ഠിത വായ്പാ നിരക്കുകളുയർത്തിയത്. ഇരു ബാങ്കുകളും എംസിഎൽആർ 5 ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) ഉയർത്തിയത്.

വാഹന വായ്പ, വിദ്യാഭ്യാസ, ഭവന വായ്പകൾ എടുത്തവർക്കും, ഇനി വായ്പയെടുക്കാനിരിക്കുന്നവർക്കും നിരവർധനവ് ബാധകമാവും. കാരണം എംസിഎൽആര് വായ്പാ പലിശനിരക്കുകളെ നേരിട്ട് ബാധിക്കും.

ബാങ്ക് വെബ്‌സൈറ്റുകൾ പ്രകാരം വർദ്ധിപ്പിച്ച പലിശ നിരക്കുകൾ 2023 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഐസിഐസിഐ ബാങ്കിന്റെയും പിഎൻബിയുടെയും പുതിയ വായ്പാ പലിശ നിരക്കുകൾ എത്രയെന്നറിയാം.

ഐസിഐസിഐ ബാങ്ക്

എല്ലാ കാലാവധികളിലുമുള്ള വായ്പകൾക്ക് മേൽ ഐസിഐസിഐ ബാങ്ക് എംസിഎൽആർ 5 ബേസിസ് പോയിന്റുകളാണ് (ബിപിഎസ്) ഉയർത്തിയത്. ബാങ്കിന്റെ ഓവർനൈറ്റ് ഒരു മാസകാലാവധിയിലുള്ള എംസിഎൽആർ നിരക്ക് 8.40 ശതമാനത്തിൽ നിന്ന് 8.45 ശതമാനമായി ഉയർന്നു.

മൂന്ന് മാസത്തെയും, ആറ് മാസത്തെയും വായ്പാപലിശനിരക്കുകൾ യഥാക്രമം 8.50 ശതമാനമായും 8.85 ശതമാനമായും ഉയർന്നു. ഒരു വർഷത്തെ എംസിഎൽആർ 8.90 ശതമാനത്തിൽ നിന്ന് 8.95 ശതമാനമായാണ് വർദ്ധിച്ചത്.

പഞ്ചാബ് നാഷണൽ ബാങ്ക്

പഞ്ചാബ് നാഷണൽ ബാങ്കും എല്ലാ കാലാവധികളിലുമുള്ള വായ്പാപലിശനിരക്ക് 5 ബേസിസ് പോയിന്റ് വർധിപ്പിച്ചിട്ടുണ്ട്.

പിഎൻബി ബാങ്ക് വെബ്സൈറ്റ് പ്രകാരം, ബാങ്കിന്റെ ഓവർനൈറ്റ് എംസിഎൽആർ 8.10 ശതമാനത്തിൽ നിന്ന് 8.15 ശതമാനമായി ഉയർന്നു. ഒരു മാസത്തെ എംസിഎൽആർ നിരക്ക് 8.20 ശതമാനത്തിൽ നിന്ന് 8.25 ശതമാനവുമായും വർദ്ധിപ്പിച്ചിട്ടുണ്ട്.

പിഎൻബിയിൽ മൂന്ന് മാസത്തെയും, ആറ് മാസത്തെയും പുതുക്കിയ വായ്പാപലിശനിരക്കുകൾ നിലവിൽ യഥാക്രമം 8.35 ശതമാനവും 8.55 ശതമാനവുമാണ്.

ഒരു വർഷത്തെ എംസിഎൽആർ 8.60 ശതമാനത്തിൽ നിന്ന് 8.65 ശതമാനമായും, മൂന്ന് വർഷക്കാലയളവിലേത് 8.95 ശതമാനവുമായും ഉയർന്നു.

X
Top