ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ബാങ്കിംഗ് ഓഹരികള്‍ നിര്‍ദ്ദേശിച്ച് എംകെയ് ഗ്ലോബല്‍

മുംബൈ: രണ്ട് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ബാങ്കിംഗ് ഓഹരികളില്‍ ബുള്ളിഷായിരിക്കയാണ് ബ്രോക്കറേജ് സ്ഥാപനമായ എംകെയ് ഗ്ലോബല്‍. 78 രൂപ നിശ്ചയിച്ച് കരൂര്‍ വൈശ്യ ബാങ്കും 282 രൂപ ലക്ഷ്യവിലയില്‍ കാനറ ബാങ്ക് ഓഹരിയും വാങ്ങാന്‍ ബ്രോക്കറേജ് സ്ഥാപനം നിര്‍ദ്ദേശിക്കുന്നു. കരൂര്‍ വൈശ്യ ബാങ്ക് നിലവില്‍ 39 രൂപയിലും കാനറ ബാങ്ക് ഓഹരി നിലവില്‍ 226 രൂപയിലുമാണുള്ളത്. യഥാക്രമം 39 ശതമാനം, 24 ശതമാനം എന്നിങ്ങനെ നേട്ടമാണ് ഈ ബാങ്ക് ഓഹരികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

കരൂര്‍ വൈശ്യ ബാങ്ക്
ബാങ്കിന്റെ ജൂണ്‍ പാദത്തിലെ നികുതി കഴിച്ചുള്ള ലാഭം അനുമാനത്തേക്കാള്‍ കൂടുതലാണെന്ന് ബ്രോക്കറേജ് പറഞ്ഞു. 1.9 ബില്ല്യണ്‍ രൂപ നികുതി കഴിച്ചുള്ള ലാഭമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അത് 2.3 ബില്ല്യണ്‍ രൂപയാക്കാന്‍ ബാങ്കിനായി. ഉയര്‍ന്ന മാര്‍ജിന്‍, നികുതി ഇതര വരുമാനം, കുറഞ്ഞ പ്രൊവിഷനുകള്‍ എന്നിവ ബാങ്കിന്റെ പോസിറ്റീവ് വശങ്ങളാണ്. മൊത്തം കിട്ടാകടങ്ങളുടെ അനുപാതം 2018 ലെ 9.2 ശതമാനത്തില്‍ നിന്നും 5.2 ശതമാനമായി താഴ്ത്താനും ബാങ്കിനായി. റിട്ടേണ്‍ ഓണ്‍ അസറ്റ് മെച്ചപ്പെടുകയാണ്. വായ്പ വളര്‍ച്ച വാര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനവും പാദാടിസ്ഥാനത്തില്‍ 4 ശതമാനവും വളര്‍ന്നു. വാണിജ്യ, കാര്‍ഷിക, ചെറുകിട ലോണുകള്‍ നല്‍കിയതില്‍ വര്‍ധനവുണ്ടായി. നിക്ഷേപത്തില്‍ നിന്നുള്ള ആദായം കാരണം മാര്‍ജിന്‍ 2.8 ശതമാനം വളര്‍ന്നുവെന്നും ബ്രോക്കറേജ് സ്ഥാപനം നിരീക്ഷിക്കുന്നു.2023-25 കാലഘട്ടത്തില്‍ ഏര്‍ണിംഗ് പര്‍ ഷെയര്‍(ഇപിഎസ്) യഥാക്രമം 10 ശതമാനം,8 ശതമാനം, 8.3 ശതമാനം എന്നിങ്ങനെ വളരുമെന്നാണ് കരുതുന്നത്. റിട്ടേണ്‍ ഓണ്‍ അസറ്റ്, റിട്ടേണ്‍ ഓണ്‍ ഇക്വിറ്റി എന്നിവ യഥാക്രമം 11.2 ശതമാനം, 11.14 ശതമാനം എന്നിങ്ങനെ വളരും.

കാനറ ബാങ്ക്
നികുതി കഴിച്ചുള്ള ലാഭം 20 ബില്ല്യണ്‍ രൂപയാക്കാന്‍ ബാങ്കിന് സാധിച്ചു. അനുമാനം 15 ബില്ല്യണ്‍ മാത്രമായിരുന്നു. ഉയര്‍ന്ന ട്രഷറി വരുമാനം, മുന്‍ഗണന മേഖല ഫീസ്, കുറഞ്ഞ എല്‍എല്‍പി,കിട്ടാകടം നികത്തല്‍ എന്നിവയാണ് മികച്ച നേട്ടം കണ്ടെത്താന്‍ ബാങ്കിനെ സഹായിച്ചത്. വായ്പാ ദാനത്തില്‍ വാര്‍ഷിക തലത്തില്‍ 15 ശതമാനവും പാദാടിസ്ഥാനത്തില്‍ ആറ് ശമാനവും വര്‍ധനവുണ്ടായി. നഷ്ട സാധ്യത കുറഞ്ഞ ലോണുകളും ഗോള്‍ഡ് ലോണുകളും വര്‍ധിച്ചു. അതേസമയം പലിശ വരുമാനം 2.8 ശതമാനത്തില്‍ സ്ഥിരത പുലര്‍ത്തി. ജിഎന്‍പിഎ കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അസറ്റ് ഗുണനിലവാരം വര്‍ധിച്ചു. റിട്ടേണ്‍ ഓണ്‍ അസറ്റ്, റിട്ടേണ്‍ ഓണ്‍ ഏര്‍ണിംഗ് എന്നിവ യഥാക്രമം 0.6-0.7 ശതമാനം, 12-15 ശതമാനം എന്നിങ്ങനെ വര്‍ധിക്കുമെന്ന് എംകെയ് ഗ്ലോബല്‍ പറഞ്ഞു.

രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് കാനറ ബാങ്കില്‍ 1.96 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. ബാങ്കിന്റെ 3,55,97,400 ഓഹരികള്‍ അദ്ദേഹം കൈവശം വയ്ക്കുന്നു. മാര്‍ച്ചിലവസാനിച്ച പാദത്തില്‍ കരൂര്‍ വൈശ്യ ബാങിന്റെ 4.5% ഓഹരികള്‍ (35,983,516 എണ്ണം) ആണ് രാകേഷ് ജുന്‍ജുന്‍വാലയുടെ കൈവശമുള്ളത്. ജൂണ്‍ പാദത്തിലെ ഓഹരി പങ്കാളിത്തം കമ്പനി ഇതുവരെ പരസ്യമാക്കിയിട്ടില്ല.

X
Top