ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

എനര്‍ജിസ്‌കേപ്പ് റിന്യൂവബിള്‍സ് എല്‍എല്‍പി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് തുറന്നു

കൊച്ചി: സോളാര്‍ ഡിസൈന്‍ ആന്‍ഡ് എന്‍ജിനീയറിങ് സ്ഥാപനമായ എനര്‍ജിസ്‌കേപ്പ് റിന്യൂബിള്‍സ് എല്‍എല്‍പി കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ഓഫീസ് ആരംഭിച്ചു.

കമ്പനി മാനേജിങ്ങ് ഡയറക്ടര്‍മാരായ ഉണ്ണികൃഷ്ണന്‍ തഷ്ണാത്ത്, ദീപ ഉണ്ണികൃഷ്ണന്‍, രാജേഷ് ഗോപാല്‍, പ്രവീണ രാജേഷ്, ജനറല്‍ മാനേജര്‍ രഞ്ജിത്ത് രവി എന്നിവര്‍ ചേര്‍ന്ന് ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

കമ്പനിയുടെ ഡല്‍ഹി മുംബൈ തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് കേരളത്തിന്റെ വ്യാപാര തലസ്ഥാനമായ കൊച്ചിയിലെ പുതിയ ഓഫീസ് സ്ഥാപിച്ചത്.

എനര്‍ജിസ്‌കേപ്പ് റിന്യൂബിള്‍സ് വളര്‍ന്നുകൊണ്ടിരിക്കുന്ന സോളാര്‍ വ്യവസായത്തിന്റെ ഒരു മുന്‍നിര സേവന ദാതാവായി മാറിയിരിക്കുകയാണ്.

തങ്ങളുടെ സേവനങ്ങളെയും ഉല്‍പനങ്ങളെയും ഉപയോഗിച്ച് മേഖലയില്‍ മികച്ച ബ്രാന്‍ഡ് ആയി മാറുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

X
Top