Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍

ന്യൂഡല്‍ഹി: 2021ലെ ഊര്‍ജ പ്രതിസന്ധി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍. പവര്‍ സ്റ്റേഷനുകള്‍ സുഗമമായി പ്രവര്‍ത്തിക്കാനുള്ള കല്‍ക്കരി കരുതിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കല്‍ക്കരി സ്റ്റോക്ക് കുറഞ്ഞതിനാല്‍ കഴിഞ്ഞവര്‍ഷം വൈദ്യുതി നിരക്ക് കുതിച്ചുയര്‍ന്നിരുന്നു.

അലുമിനിയം സ്‌മെല്‍റ്ററുകള്‍, സ്റ്റീല്‍ മില്ലുകള്‍ എന്നിവയില്‍ നിന്നും കല്‍ക്കകരി എടുത്താണ് പിന്നീട് വൈദ്യുതി ഉത്പാദനം കൂട്ടിയത്.എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ പാഠം ഉള്‍ക്കൊണ്ട് ഈ വര്‍ഷം വേണ്ട മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാറിനായി. ഇതിനായി കല്‍ക്കരി, ഊര്‍ജ മന്ത്രാലയങ്ങളും റെയില്‍വേയും ഒരുമിച്ചു.

കല്‍ക്കരി വിതരണ പദ്ധതി പുനര്‍നിര്‍ണ്ണയിച്ച ഉദ്യോഗസ്ഥര്‍, ഇറക്കുമതി ചെയ്ത ഇന്ധനം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ ഉത്തരവിടുകയായിരുന്നു. സ്‌റ്റോക്ക് മാനദണ്ഡങ്ങളും പരിഷ്‌കരിച്ചു. വിതരണം സുഗമമാക്കാന്‍ റേക്കുകള്‍ക്കായി കല്‍ക്കരി മന്ത്രാലയവും റെയില്‍വേയും ഒരുമിച്ചു.

രാജ്യത്തെ 70 ശതമാനം വൈദ്യുതിയും കല്‍ക്കരിയില്‍ നിന്നാണുണ്ടാക്കുന്നത്.

X
Top