ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ സംബന്ധിച്ച് ജി20 രാഷ്ട്രങ്ങള്‍ക്ക്
‘ജാഗ്രതയും ആശങ്കയും’ ഉണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസ്.
“ക്രിപ്‌റ്റോയെക്കുറിച്ച് രാജ്യങ്ങള്‍ക്കിടയില്‍ നേരത്തെ ഉണ്ടായിരുന്ന ആവേശം – ഇത് ഒരു മികച്ച കണ്ടുപിടുത്തമാണെന്ന് അവര്‍ വിശ്വസിച്ചു – ഇപ്പോള്‍ കെട്ടടങ്ങി. വലിയ അപകടസാധ്യതകളുണ്ടെന്ന് എല്ലാവരും തിരിച്ചറിഞ്ഞു. അതിനാല്‍ ക്രിപ്‌റ്റോ കറന്‍സികളെക്കുറിച്ച് വളരെയധികം ജാഗ്രതയും ആശങ്കയും ഉണ്ട്” മൂന്നാം ജി 20 ധനമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും (എഫ്എംസിബിജി) യോഗത്തിന് ശേഷം ദാസ് പറഞ്ഞു.
ക്രിപ്‌റ്റോ ആസ്തികളെക്കുറിച്ചുള്ള ഒരു റോഡ്മാപ്പിനായി ഇന്ത്യന്‍ പ്രസിഡന്‍സി ‘പ്രസിഡന്‍സി നോട്ട്’ സമര്‍പ്പിച്ചു. ക്രിപ്‌റ്റോകറന്‍സികളുടെ അപകട സാധ്യതകള്‍ പരിഗണിച്ച് ഏകോപിതവും സമഗ്രവുമായ നയ പരിപാടികള്‍ റോഡ് മാപ്പ് മുന്നോട്ടുവയ്ക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവവാദ ധനനസഹായം എന്നിവയാണ് പ്രധാന അപകട സാധ്യതകള്‍.