ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സ്‌ 49% പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സിന്റെ ഓഹരികള്‍ വെള്ളിയാഴ്ച സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ്‌ ചെയ്‌തു. ഇഷ്യു വിലയില്‍ നിന്നും 49 ശതമാനം പ്രീമിയത്തോടെയാണ്‌ ഈ ഓഹരി വെള്ളിയാഴ്ച എന്‍എസ്‌ഇയില്‍ വ്യാപാരം ആരംഭിച്ചത്‌.

148 രൂപ ഇഷ്യു വിലയുള്ള എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സ്‌ 220 രൂപയ്‌ക്ക്‌ ആണ്‌ ലിസ്റ്റ്‌ ചെയ്‌തത്‌. ഓഹരി വില അതിനു ശേഷം 233.70 രൂപ വരെ ഉയര്‍ന്നു. 206.41 രൂപയാണ്‌ വെള്ളിയാഴ്ച രേഖപ്പെടുത്തിയ താഴ്‌ന്ന വില.
പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ്‌ എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സ്‌ ലിസ്റ്റിംഗ്‌ ദിനത്തില്‍ കാഴ്‌ച വെച്ചത്‌. ഗ്രേ മാര്‍ക്കറ്റില്‍ ഉണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ന്ന പ്രീമിയത്തോടെയാണ്‌ ഈ ഓഹരി ലിസ്റ്റ്‌ ചെയ്‌തത്‌.

ഗ്രേ മാര്‍ക്കറ്റില്‍ 33 ശതമാനം പ്രീമിയമാണ്‌ ഉണ്ടായിരുന്നത്‌. നവംബര്‍ 22 മുതല്‍ 26 വരെ നടന്ന ഐപിഒ യ്‌ക്ക്‌ വളരെ മികച്ച പ്രതികരണമാണ്‌ നിക്ഷേപകരില്‍ നിന്നും ലഭിച്ചിരുന്നത്‌. 89.9 മടങ്ങാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സ്‌ 650.43 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിച്ചത്‌. 574.62 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 78 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ പ്ലാന്റുകള്‍ നിര്‍മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ്‌ എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സിന്റെ പ്രധാന ബിസിനസ്‌. സര്‍ക്കാരിനു വേണ്ടി ജല വിതരണ പദ്ധതികളും കമ്പനി ഏറ്റെടുത്തു നടത്തുന്നുണ്ട്‌.

ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും കടം തിരിച്ചടക്കുന്നതിനും സബ്‌സിഡറിയുടെ പദ്ധതികള്‍ക്കുമായി വിനിയോഗിക്കും.

2021-22 സാമ്പത്തിക വര്‍ഷത്തില്‍ 223.52 കോടി രൂപയായിരുന്ന എന്‍വിറോ ഇന്‍ഫ്ര എന്‍ജിനീയേഴ്‌സിന്റെ വരുമാനം 2023-24ല്‍ 728 കോടി രൂപയായി വളര്‍ന്നു. ഇക്കാലയളവില്‍ ലാഭം 34.54 കോടി രൂപയില്‍ നിന്നും 108.56 കോടി രൂപയായാണ്‌ വളര്‍ന്നത്‌.

X
Top