ന്യൂഡല്‍ഹി:റൂം എയര്‍കണ്ടീഷണറുകളുടെ മുന്‍നിര ഔട്ട്സോഴ്സ് ഡിസൈന്‍ നിര്‍മ്മാതാക്കളായ ഇപാക്ക് ഡ്യൂറബിള്‍ ലിമിറ്റഡ് പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) ഒരുങ്ങുന്നു. ഇതിനായി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യ്ക്ക് മുന്‍പാകെ കമ്പനി കരട് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആര്‍എച്ച്പി)സമര്‍പ്പിച്ചു.400 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 13.07 ദശലക്ഷം ഓഹരികള്‍ വില്‍ക്കുന്ന ഓഫര്‍ ഫോര്‍ സെയിലു(ഒഎഫ്എസ്)മാണ് ഐപിഒ.
ബജ്രംഗ് ബോത്രട 1.17 ദശലക്ഷം ഓഹരികളും ലക്ഷ്മി ബോത്ര 6.67 ലക്ഷം ഓഹരികളും സഞ്ജയ് സിംഘാനിയയും അജയ് സിംഘാനിയയും 7.49 ലക്ഷം ഓഹരികള് വീതവും പിങ്കി നിഖില് ബോത്രയും പ്രീതി സിംഘാനിയയും 2.87 ലക്ഷം വീതം ഓഹരികളും നിഖില് ബോത്ര, നിതിന് ബോത്ര എന്നിവര്‍ 4.42 ലക്ഷം ഓഹരികളും രാജ്ജത് കുമാര്‍ ബോത്ര 3.8 ലക്ഷം ഓഹരികളും അഡ്വാന്റേജ് ഫണ്ട് എസ് 41 7.26 ദശലക്ഷം ഓഹരികളും ഡൈനാമിക് ഇന്ത്യ ഫണ്ട് എസ് 4 6.31 ലക്ഷം ഓഹരികളും ം ഒഎഫ്എസ് വഴി വിറ്റഴിക്കും. ഉല് പ്പാദന സൗകര്യങ്ങള് സ്ഥാപിക്കുന്നതിനും വായ്പകള് തിരിച്ചടയ്ക്കുന്നതിനും പൊതുവായ കോര് പ്പറേറ്റ് ആവശ്യങ്ങള് നിറവേറ്റുന്നതിനും മൂലധന ചെലവുകള് ക്ക് ധനസഹായം നല് കുന്നതിനുമായി ഫ്രഷ് ഇഷ്യു തുക ചെലവഴിക്കുമെന്ന് ഡിആര്‍എച്ച്പി പറയുന്നു. 2023 ജൂണ്‍ വരെ ഏകീകൃത അടിസ്ഥാനത്തില്‍ 441.41 കോടി രൂപ ബാധ്യത കമ്പനിയ്ക്കുണ്ട്.
2002 ല്‍ ഗ്രേറ്റര്‍ നോയിഡയില്‍ സ്ഥാപിതമായ ഇപാക്ക് ഡ്യൂറബിള്‍, റൂം എയര്‍കണ്ടീഷണറുകളും ചെറിയ ഗാര്‍ഹിക ഉപകരണങ്ങളും നിര്‍മ്മിക്കുന്നതില്‍ വൈദഗ്ധ്യം നേടിയ കമ്പനിയാണ്. വിന്‍ഡോ എയര്‍കണ്ടീഷണറുകള്‍, ഇന്‍ഡോര്‍, ഔട്ട്ഡോര്‍ യൂണിറ്റുകള്‍, സ്പ്ലിറ്റ് ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണറുകള്‍ എന്നിവ ഉള്‍പ്പെടുന്ന റൂം എയര്‍ കണ്ടീഷണറുകളുംകുക്ക് ടോപ്പുകള്‍, മിക്സര്‍ ഗ്രൈന്‍ഡറുകള്‍, വാട്ടര്‍ ഡിസ്പെന്‍സറുകള്‍ എന്നിവ ഉള്‍പ്പെടുന്ന ചെറിയ ഗാര്‍ഹിക ഉപകരണങ്ങളും ഇപാക്ക് നിര്‍മ്മിക്കുന്നു. രാജസ്ഥാനിലെ ഡെറാഡൂണിലും ഭിവാഡിയിലും നിര്‍മ്മാണ പ്ലാന്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
2023 സാമ്പത്തികവര്‍ഷത്തില്‍ 1538.83 കോടി രൂപയുടെ വരുമാനം നേടി. മുന്‍വര്‍ഷത്തില്‍ 824.16 കോടി രൂപ നേടിയ സ്ഥാനത്താണിത്. അറ്റാദായം 17.43 കോടി രൂപയില്‍ നിന്നും 31.97 കോടി രൂപയാക്കി ഉയര്‍ത്താനുമായിട്ടുണ്ട്. ആക്സിസ് കാപിറ്റല്‍,ഡാംകാപിറ്റല്‍ അഡൈ്വസേഴ്സ്,ഐസിഐസിഐ സെക്യൂരിറ്റീസ് എന്നിവയാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജേഴ്സ്.