ബ്രിക്സ് കറൻസി: നിലപാട് വ്യക്തമാക്കാതെ ധനകാര്യ മന്ത്രാലയംസിഗരറ്റിന് ജിഎസ്ടി 35 ശതമാനമായി ഉയർത്താൻ സാധ്യതവിഴിഞ്ഞത്ത് ട്രയൽ റൺ കഴിഞ്ഞുആദായനികുതി ഫയല്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വർദ്ധനവിഴിഞ്ഞം വയബിലിറ്റി ഗ്യാപ് ഫണ്ട് വായ്പ തന്നെ; സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം തള്ളി

തൊഴിലുറപ്പിലെ കരാര്‍, ദിവസവേതന ജീവനക്കാര്‍ക്ക് സമ്പാദ്യം ഉറപ്പിക്കാന്‍ ഇപിഎഫ്

കോട്ടയം: സംസ്ഥാനത്ത് മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാർ/ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവർക്കെല്ലാം ഇനി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) ആനൂകൂല്യം.

ഗ്രാമ, ബ്ലോക്ക്, ജില്ല, സംസ്ഥാന തലത്തില്‍ ജോലിചെയ്യുന്നവരെയെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായി പദ്ധതിയില്‍ ചേർക്കാൻ തദ്ദേശവകുപ്പ് തീരുമാനിച്ചു.

ഇ.പി.എഫ്. നിയമപ്രകാരം 15,000 രൂപവരെ വേതനം വാങ്ങുന്നവരെയാണ് അംഗങ്ങളാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിലെ കരാർജീവനക്കാർക്ക് നിലവിലെ കുറഞ്ഞവേതനം 24,040 രൂപയാണ്. അതിനാല്‍ അവരെ അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാകും പദ്ധതിയില്‍ ചേർക്കുക.

15,000 രൂപവരെ വേതനമുള്ള താത്കാലികജീവനക്കാരെ നിർബന്ധമായും ചേർക്കും.

15,000 രൂപയൊ അതിലധികമോ പ്രതിമാസം വേതനം വാങ്ങുന്ന താത്കാലികജീവനക്കാരൻ 1800 രൂപ (15,000 രൂപയുടെ 12 ശതമാനം) പി.എഫിലേക്ക് അടയ്ക്കണം. 1950 രൂപയാണ് (15,000 രൂപയുടെ 13 ശതമാനം) തൊഴിലുടമയുടെ വിഹിതം.

തദ്ദേശസ്ഥാപനങ്ങളോ ബന്ധപ്പെട്ട ജില്ല, സംസ്ഥാന അധികാരികളോ ശ്രം സുവിധ പോർട്ടലില്‍ തൊഴിലുടമയെന്നനിലയില്‍ രജിസ്റ്റർചെയ്ത് എല്ലാമാസവും 15-നു മുമ്പ് മൊത്തം തുകയും പി.എഫ്. ഫണ്ടിലേക്ക് അടയ്ക്കണം.

തൊഴിലുറപ്പ് ഭരണച്ചെലവിനുള്ള പണം പൂർണമായും കേന്ദ്രസർക്കാരാണ് അനുവദിക്കുന്നത്. ഇതുകിട്ടാൻ പലപ്പോഴും കാലതാമസമുണ്ടാകും. അതിനാല്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകള്‍ തുക തനതുഫണ്ടില്‍നിന്ന് അടയ്ക്കാനാണ് നിർദേശം. കേന്ദ്രഫണ്ട് കിട്ടുന്നമുറയ്ക്ക് തിരികെ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തും.

ഇ.പി.എഫില്‍ നിക്ഷേപിക്കുന്ന തുക എളുപ്പം പിൻവലിക്കാൻ കഴിയാത്തതിനാല്‍ ജീവനക്കാർക്ക് സമ്പാദ്യം ഉറപ്പാക്കാൻ സഹായിക്കുന്നതാണ് പ്രധാന പ്രത്യേകത.

എന്നാല്‍, അടിയന്തരസാഹചര്യങ്ങളില്‍ ഉപാധികളോടെ പിൻവലിക്കാനുമാകും. ജോലി ഉപേക്ഷിച്ച്‌ ഒരുമാസത്തിനുശേഷം ഇ.പി.എഫ്. ഫണ്ടിന്റെ 75 ശതമാനവും രണ്ടുമാസത്തെ തൊഴിലില്ലായ്മയ്ക്കുശേഷം ബാക്കിയും പിൻവലിക്കാനാകും.

X
Top