ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇപിഎഫ്ഓ ഓട്ടോ ക്ലെയിം സെറ്റില്‍മെന്റിൽ പുതിയ മാറ്റം

പയോക്താക്കള്‍ക്കായി ഓട്ടോ മോഡ് ക്ലെയിം സെറ്റില്‍മെന്റ് സംവിധാനത്തിൽ പുതിയ മാറ്റം അവതരിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍(ഇപിഎഫ്ഒ).

ഇതോടെ വിദ്യാഭ്യാസം, വിവാഹം, ഭവനനിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് ഇപിഎഫ്ഒയുടെ കീഴില്‍ വരുന്ന കോടികണക്കിന് ഉപയോക്താക്കള്‍ക്ക് മുന്‍കൂട്ടി പണം ക്ലെയിം ചെയ്യാന്‍ കഴിയും.

എല്ലാ ക്ലെയിമുകള്‍ക്കും ഓട്ടോ ക്ലെയിം സംവിധാനം ലഭ്യമാണെന്ന് ഇപിഎഫ്ഒ അറിയിച്ചു.

ഇപിഎഫ്ഒ ഓട്ടോ ക്ലെയിം
മനുഷ്യ ഇടപെടലുകള്‍ ഇല്ലാതെ ഐടി സംവിധാനത്തിലൂടെ ക്ലെയിമുകള്‍ പ്രോസസ് ചെയ്യുന്നതാണ് ഇപിഎഫ്ഒ അവതരിപ്പിച്ച ഓട്ടോ ക്ലെയിം സെറ്റില്‍മെന്റ്.

ഇതിന് പുറമെ നേരത്തെയുണ്ടായിരുന്ന തുകയുടെ പരിധി 50000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയാക്കി ഇരട്ടിപ്പിച്ചിട്ടുണ്ടെന്നും ഇപിഎഫ്ഒ അറിയിച്ചിട്ടുണ്ട്.

ഇപിഎഫ്ഒയുടെ ഈ നീക്കം ലക്ഷക്കണക്കിന് അംഗങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓട്ടോ ക്ലെയിം അവതരിപ്പിച്ചതോടെ ഭവനനിര്‍മാണം, വിവാഹം, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെട്ട് ഉപയോക്താക്കള്‍ക്ക് വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ഫണ്ട് നേരിട്ട് ലഭിക്കും.

ക്ലെയിം സെറ്റില്‍മെന്റ്
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 4.45 കോടി ക്ലെയിമുകളാണ് ഇപിഎഫ്ഒ തീര്‍പ്പാക്കിയത്. ഇതില്‍ 2.84 കോടി രൂപ മൂന്‍കൂറായി നല്‍കിയ ക്ലെയിമുകളാണ്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഇപിഎഫ്ഒ ഏകദേശം 4.45 കോടി രൂപയുടെ ക്ലെയിമുകളാണ് തീര്‍പ്പാക്കിയതെന്നും അതില്‍ 60 ശതമാനത്തിലധികവും(2.84 കോടി രൂപ) അഡ്വാൻസായി അനുവദിച്ചതാണെന്നും സംഘടന പ്രസ്താവനയില്‍ അറിയിച്ചു.

ഏകദേശം 89.52 ലക്ഷം ക്ലെയിമുകള്‍ ഓട്ടോ മോഡ് സംവിധാനത്തിലൂടെയാണ് തീര്‍പ്പാക്കിയത്.

ഓട്ടോ സെറ്റില്‍മെന്റിന്റെ മുഴുവന്‍ നടപടിക്രമങ്ങളും ഐടി സംവിധാനത്തിലേക്ക് മാറുന്നതോടെ മനുഷ്യ ഇടപെടല്‍ ഇല്ലാതാകും.

ഇതോടെ ക്ലെയിമുകള്‍ വളരെക്കുറഞ്ഞ ദിവസത്തിനുള്ളിൽ ലഭിക്കും. നിലവില്‍ ഏകദശം 10 ദിവസമെടുത്താണ് ക്ലെയിമുകള്‍ തീര്‍പ്പാക്കി പണം നല്‍കുന്നത്.

ഐടി സംവിധാനത്തിലേക്ക് പൂര്‍ണമായും മാറുന്നതോടെ ഇത് മൂന്ന് മുതല്‍ നാല് ദിവസമായി ചുരുങ്ങും.

അതേസമയം, അപ്രൂവാകാത്ത ക്ലെയിമുകള്‍ തിരികെ നല്‍കുകയോ നിരസിക്കുകയോ ചെയ്യില്ല. മറിച്ച്, രണ്ടാം ഘട്ട സൂക്ഷ്മപരിശോധനയ്ക്കും അംഗീകാരത്തിനുമായി അവ വീണ്ടും പരിഗണിക്കും.

2024 മേയ് ആറിനാണ് ഓട്ടോ ക്ലെയിം സംവിധാനത്തിൽ പുതിയ മാറ്റം ഇപിഎഫ്ഒ രാജ്യത്തുടനീളം അവതരിപ്പിച്ചത്.

അതിന് ശേഷം വേഗത്തിലുള്ള സേവനം നല്‍കുന്ന ഈ സംവിധാനം വഴി 45.95 കോടി രൂപയുടെ 13,011 ക്ലെയിമുകള്‍ക്ക് ഇപിഎഫ്ഒ അംഗീകാരം നല്‍കി.

അസുഖബാധിരായവര്‍ക്ക് പണം മുന്‍കൂട്ടി നല്‍കുന്നതിന് സഹായിക്കുന്നതിനായി 2020 ഏപ്രിലിലാണ് ഓട്ടോ മോഡ് ക്ലെയിം സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ഈ ക്ലെയില്‍ അനുവദിച്ച് കിട്ടുന്ന പരമാവധി തുക ഒരു ലക്ഷമായി ഉയര്‍ത്തുകയും ചെയ്തു.

ഈ വര്‍ഷം 2.25 കോടി അംഗങ്ങള്‍ക്ക് ഈ സംവിധാനത്തിന്റെ നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

X
Top