രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് ഇപിഎഫ്ഒ അംഗീകാരം ഉടൻ

ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ (ഇപിഎഫ്ഒ) സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ നവംബര്‍ 23 ന് ചേരുന്ന ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ യോഗത്തില്‍ കേന്ദ്ര പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനത്തിന് അംഗീകാരം നല്‍കും.

ജനുവരി 1ന് പുതുവര്‍ഷ ദിനത്തില്‍ പദ്ധതി ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാ ബാങ്കുകളുടേയും ഇന്ത്യയിലുടനീളമുള്ള ഏത് ശാഖയിലൂടെയും പെന്‍ഷന്‍ വിതരണം സാധ്യമാക്കും.

ഇപിഎഫ്ഒയുടെ നിലവിലുള്ള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മോഡേണൈസേഷന്‍ പ്രോജക്ടിന്‍റെ സെന്‍ട്രലൈസ്ഡ് ഐടി എനേബിള്‍ഡ് സിസ്റ്റത്തിന്‍റെ ഭാഗമായി 2025 ജനുവരി 1 മുതല്‍ ഈ സൗകര്യം ആരംഭിക്കും. അടുത്ത ഘട്ടത്തില്‍, ആധാര്‍ അടിസ്ഥാനമാക്കിയുള്ള പേയ്മെന്‍റ് സംവിധാനത്തിലേക്ക് സുഗമമായ മാറ്റവും നടക്കും.

കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്‍റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന പെന്‍ഷന്‍കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും.

പെന്‍ഷന്‍ രേഖകള്‍ ഒരു ഓഫീസില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പെന്‍ഷന്‍ തുക കൈപ്പറ്റാന്‍ ഏറെ ദൂരം പോകേണ്ടി വരുന്നത് പെന്‍ഷന്‍കാര്‍ക്ക് ബുദ്ധിമുട്ടായിരുന്നു പുതിയ സംവിധാനത്തിന് ശേഷം പെന്‍ഷന്‍കാര്‍ക്ക് ബാങ്കില്‍ പോകേണ്ടി വരില്ല.

ഇത് പെന്‍ഷന്‍ വിതരണ ചെലവും കുറയ്ക്കും, പേയ്മെന്‍റ് റിലീസ് ചെയ്ത ഉടന്‍ തന്നെ പെന്‍ഷന്‍ തുക അകൗണ്ടില്‍ നിക്ഷേപിക്കും.

ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ (സിബിടി) അവസാന യോഗം 2024 ഫെബ്രുവരിയില്‍ ആണ് നടന്നത്. പ്രോവിഡന്‍റ് ഫ്ണ്ട് പലിശ 8.25 ശതമാനം ആയി ബോര്‍ഡ് നിശ്ചയിച്ചിരുന്നു.

X
Top