ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്)നിക്ഷേപ പലിശനിരക്ക് 8.15 ശതമാനമാക്കി ഇപിഎഫ്ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓഫീസ്) തീരുമാനം. മാര്‍ച്ച് 27 ന് നടന്ന ഇപിഎഫ്ഒ ബോര്‍ഡ് മീറ്റിംഗാണ് നിരക്ക് നിശ്ചയിച്ചത്. ഇപ്പോള്‍ കൈകൊണ്ട നിരക്ക് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് .05 ശതമാനം കൂടുതലാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 8.1 ശതമാനമായിരുന്നു പലിശ. നാല് ദശാബ്ദത്തിലെ കുറഞ്ഞ നിരക്ക്. 1977-78 വര്‍ഷത്തെ 8 ശതമാനമായിരുന്നു അതിന് മുന്‍പുള്ള കുറഞ്ഞ നിരക്ക്.
സര്‍ക്കാറിന്റെ അംഗീകാരത്തോടെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. കഴിഞ്ഞ മാര്‍ച്ചിലാണ് 2022 സാമ്പത്തികവര്‍ഷത്തേയ്ക്ക് 8.1 ശതമാനം പലിശനിരക്ക് സിബിടി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്) ശുപാര്‍ശ ചെയ്തത്.
ജൂണില്‍ ധനമന്ത്രാലയം നിരക്ക് സ്ഥിരീകരിച്ചു. ഇത് വഴി ഏകദേശം 450 കോടി രൂപ മിച്ചം പിടിക്കാനായി. 2022 ല്‍ പല വരിക്കാര്‍ക്കും പലിശ ലഭിക്കാന്‍ കാലതാമസം നേരിട്ടിരുന്നു. ഇപിഎഫ് നിക്ഷേപ പലിശയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നികുതി ചുമത്താന്‍ തുടങ്ങിയ വര്‍ഷം കൂടിയായിരുന്നു 2022.