ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്റ് വര്‍ധന വരുത്തി ആര്‍ബിഐ; ജിഡിപി അനുമാനം 7 ശതമാനം

ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കനുസൃതമായി റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് വര്‍ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തയ്യാറായി. ഇതോടെ റിപ്പോ 5.90 ബേസിസ് പോയിന്റായി. വാണിജ്യബാങ്കുകള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പകളിന്മേല്‍ കേന്ദ്രബാങ്ക് ചുമത്തുന്ന നിരക്കാണ് റിപ്പോ.

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സ്ഥിരത കൈവരിച്ചത് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തി നല്‍കിയതായി ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ഉയരുന്ന പണപ്പെരുപ്പം ഇടപെടല്‍ അനിവാര്യമാക്കി. .കഴിഞ്ഞ രണ്ട് പാദങ്ങളിലെ പണപ്പെരുപ്പം പ്രഖ്യാപിത ലക്ഷ്യമായ 6 ശതമാനത്തില്‍ കൂടുതലാണ്.

രണ്ടാം പാദത്തിലും പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാകുമെന്ന് ഗവര്‍ണര്‍ പറയുന്നു. ഇതോടെ ജിഡിപി അനുമാനം 7 ശതമാനമാക്കി കുറക്കാന്‍ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി) തയ്യാറായി. ബാങ്ക് വായ്പ 16.2 ശതമാനമായി ഉയര്‍ന്നുവെന്ന് പറഞ്ഞ ഗവര്‍ണര്‍ കഴിഞ്ഞവര്‍ഷത്തേത് വെറും 6.7 ശതമാനം മാത്രമായിരുന്നെന്നും ചൂണ്ടിക്കാട്ടി.

2023 ലെ പണപ്പെരുപ്പ അനുമാനം 6.7 ശതമാനമാക്കി നിലനിര്‍ത്തിയ കേന്ദ്രബാങ്ക് 2024 ആദ്യപാദത്തില്‍ പണപ്പെരുപ്പം 5 ശതമാനമായി കുറയുമെന്ന പ്രതീക്ഷയിലാണുള്ളത്. ഭക്ഷ്യവിലവര്‍ധനവാണ് മൊത്തം പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തുന്നത്. പണപ്പെരുപ്പം ഉയരാന്‍ അനുവദിച്ചാല്‍ അത് രണ്ടാം റൗണ്ട് ഫലങ്ങളിലേക്ക് നയിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

തുടര്‍ച്ചയായ മൂന്ന് പാദങ്ങളില്‍ ശരാശരി ഉപഭോക്തൃവില സൂചിക പണപ്പെരുപ്പം(സിപിഐ) 26 ശതമാനം എന്ന അനുവദനീയ പരിധിയ്ക്ക് പുറത്തായാല്‍ ആര്‍ബിഐയുടെ മോണിറ്ററി പോളിസി കമ്മിറ്റി അതിന്റെ കര്‍ത്തവ്യത്തില്‍ പരാജയപ്പെട്ടതായി കണക്കാക്കപ്പെടും. തുടര്‍ന്ന് പാര്‍ലമെന്റിന് മുന്‍പാകെ മറുപടി നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥരാകും.

ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ പണപ്പെരുപ്പം ശരാശരി 6.3 ശതമാനമായതിനാല്‍, ആര്‍ബിഐ ഇപ്പോള്‍ പരാജയത്തില്‍ നിന്ന് ഒരു പാദം മാത്രം അകലെയാണ്. അടുത്ത പാദത്തില്‍ കൂടി ശരാശരി സിപിഐ 6 ശതമാനത്തിന് മുകളില്‍ പോയാല്‍ ആര്‍ബിഐ മറുപടി പറയേണ്ടി വരും.

റഷ്യ-ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ചരക്ക് വിലവര്‍ധനവാണ് പ്രധാനമായും പണപ്പെരുപ്പമുയര്‍ത്തുന്നത്. യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില അന്തര്‍ദ്ദേശീയ വിപണിയില്‍ ഉയര്‍ന്നിരുന്നു. മാത്രമല്ല, ഭക്ഷ്യഎണ്ണ, ഭക്ഷ്യോത്പന്നങ്ങള്‍, ലോഹങ്ങള്‍ എന്നിവയുടെ വിലയും വര്‍ധിച്ചു.

മാത്രമല്ല, കോവിഡ് പ്രേരിത മാന്ദ്യത്തില്‍ നിന്നും സമ്പദ് വ്യവസ്ഥയെ കരകയറ്റുന്നതിന് ഡോവിഷ് നയങ്ങളാണ് ആര്‍ബിഐ പിന്തുടര്‍ന്നത്. വിപണിയില്‍ പണലഭ്യത ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. കോവിഡ് ഭീഷണി അവസാനിച്ചിട്ടും അത്തരം നയങ്ങള്‍ പിന്‍വലിക്കാത്തത് വിലകയറ്റമുണ്ടാക്കി.

ഇതോടെ ഹോവ്ക്കിഷ്‌നയങ്ങളിലേയ്ക്ക് കേന്ദ്രബാങ്ക് നീങ്ങുകയായിരുന്നു.മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ 140 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് കേന്ദ്രബാങ്ക് വരുത്തിയത്.

X
Top