കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മികച്ച പ്രകടനം കാഴ്ചവച്ച് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്

മുംബൈ: ബാങ്കിന്റെ മൊത്ത അഡ്വാൻസുകൾ 20% ഉയർന്ന് 22,802 കോടി രൂപയായതായി ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് അറിയിച്ചു. 2021 സെപ്റ്റംബർ പാദത്തിൽ ഇത് 18,978 കോടി രൂപയായിരുന്നു. ഇതോടെ വെള്ളിയാഴ്ച ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി 1.60% മുന്നേറി 50.85 രൂപയിലെത്തി.

ബാങ്കിന്റെ മൊത്ത അഡ്വാൻസ് കഴിഞ്ഞ പാദത്തിൽ 21,688 കോടി രൂപയായി വർധിച്ചു. ഇത് 5% വർധനയാണ് രേഖപ്പെടുത്തിയത്. കൂടാതെ ത്രൈമാസത്തിലെ വിതരണങ്ങൾ വാർഷികാ അടിസ്ഥാനത്തിൽ 22 ശതമാനവും പാദ അടിസ്ഥാനത്തിൽ 19 ശതമാനവും ഉയർന്നു.

അവലോകന പാദത്തിൽ കാസ നിക്ഷേപങ്ങൾ 28% വർധിച്ച് 10,456 കോടി രൂപയായപ്പോൾ, റീട്ടെയിൽ ടേം ഡെപ്പോസിറ്റുകൾ 7,665 കോടി രൂപയായി ഉയർന്നു. അതേസമയം 2023 സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിൽ സ്ഥാപനത്തിന്റെ മൊത്തം നിക്ഷേപങ്ങൾ 20% വർധിച്ച് 21,726 കോടി രൂപയായതായി ഇക്വിറ്റാസ് എസ്എഫ്ബി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഒന്നാം പാദത്തിൽ ബാങ്കിന്റെ അറ്റാദായം 713.2% ഉയർന്ന് 97.01 കോടി രൂപയായി വർധിച്ചിരുന്നു. ചെറുകിട & ഇടത്തരം സംരംഭങ്ങൾ (എസ്എംഇ), കോർപ്പറേറ്റുകൾ, വ്യക്തികൾ എന്നിവർക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന സാമ്പത്തിക സ്ഥാപനമാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്.

X
Top