ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

അറ്റാദായത്തിൽ എട്ട് മടങ്ങിന്റെ വർധനയുമായി ഇക്വിറ്റാസ് എസ്എഫ്ബി

കൊച്ചി: ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ജൂൺ പാദ അറ്റാദായം എട്ട് മടങ്ങ് വർധിച്ച് 97 കോടി രൂപയായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 12 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. സമാനമായി പ്രസ്തുത പാദത്തിൽ ബാങ്കിന്റെ പലിശ വരുമാനം 15 ശതമാനം ഉയർന്ന് 940.4 കോടി രൂപയായപ്പോൾ മറ്റ് വരുമാനം 28 ശതമാനം വർധിച്ച് 133 കോടി രൂപയായി.

ജൂൺ പാദത്തിൽ പ്രവർത്തന ലാഭം 63 ശതമാനം ഉയർന്ന് 268 കോടി രൂപയായി. കൂടാതെ ഈ കാലയളവിൽ വായ്പ ദാതാവിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം ഒരു വർഷം മുൻപത്തെ 4.8 ശതമാനത്തിൽ നിന്ന് 4.1 ശതമാനമായി കുറഞ്ഞപ്പോൾ, അറ്റ എൻപിഎ അനുപാതം 2.38 ശതമാനത്തിൽ നിന്ന് 2.15 ശതമാനമായി. അവലോകന പാദത്തിൽ ബാങ്ക് 142 കോടി രൂപ പ്രൊവിഷനും ആകസ്മികതയുമായി നീക്കിവച്ചു, ഇത് മുൻവർഷത്തെ അപേക്ഷിച്ച് ഏകദേശം 5% കുറവാണ്.

അതേസമയം മികച്ച ഫലമായിരുന്നിട്ടും ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ 3.77 ശതമാനത്തിന്റെ നഷ്ടത്തിൽ 44.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ചെന്നൈ ആസ്ഥാനമായുള്ള ഒരു സ്മോൾ ഫിനാൻസ് ബാങ്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്.

X
Top