ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇക്വിറ്റി ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക് തുടര്‍ച്ചയായ 24ാം മാസവും ഉയര്‍ന്നു, ഡെബ്റ്റ് ഫണ്ടില്‍ നിന്നും പിന്‍വലിക്കല്‍ തുടരുന്നു

ന്യൂഡല്‍ഹി: ഇക്വിറ്റി ഫണ്ടുകളിലേയ്ക്കുള്ള പണമൊഴുക്ക് ഫെബ്രുവരിയില്‍ 15,657 കോടി രൂപയായി വര്‍ധിച്ചു. അതേസമയം ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും 13815 കോടി രൂപ പിന്‍വലിക്കപ്പെട്ടിട്ടുണ്ട്. ഇത് തുടര്‍ച്ചയായ 24-ാം മാസമാണ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം കുമിഞ്ഞുകൂടുന്നത്.

തുടര്‍ച്ചയായ മൂന്നാം മാസവും ഡെബ്റ്റ് ഫണ്ടുകളില്‍ നിന്നും അറ്റ പിന്‍വലിക്കല്‍ തുടര്‍ന്നു.മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (എയുഎം) ഒരു മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ 39.46 ലക്ഷം കോടി രൂപയായി ചുരുങ്ങിയിട്ടുണ്ട്. ഒരു മാസം മുമ്പ് 12,472 കോടി രൂപയായിരുന്നു അറ്റ ഇക്വിറ്റി നിക്ഷേപം.

അസോസിയേഷന്‍ ഓഫ് മ്യൂചഒ്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം ഇക്വിറ്റി ഫണ്ടുകളിലേക്കുള്ള അറ്റ വരവ് മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്നതാണ്. സ്മോള്‍ ക്യാപ് ഫണ്ടുകള്‍ ഫെബ്രുവരിയില്‍ 2,246 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചു. മിഡ്ക്യാപ് ഫണ്ടുകളിലേക്കുള്ള വരവ് ജനുവരിയിലെ 1,628 കോടിയില്‍ നിന്ന് 1,816 കോടി രൂപയായാണ് ഉയര്‍ന്നത്.

സ്റ്റോക്കുകളിലും ബോണ്ടുകളിലും നിക്ഷേപിക്കുന്ന ഹൈബ്രിഡ് ഫണ്ടുകള്‍ തുടര്‍ച്ചയായ മൂന്നാം മാസവും 460 കോടി രൂപയുടെ അറ്റ നിക്ഷേപം ആകര്‍ഷിച്ചു.

X
Top