ക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്‘ഗ്രീ​​​ന്‍ ഹൈ​​​ഡ്ര​​​ജ​​​ന്‍ ഹ​​​ബ്ബാ​​​കാ​​​ന്‍’ ഒരുങ്ങി കൊ​​​ച്ചിവീണ്ടും സർവകാല റെക്കോര്‍ഡിനരികെ സ്വർണവിലഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

ഇക്വിറ്റി ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്കില്‍ 72 ശതമാനത്തിന്റെ പ്രതിമാസ വര്‍ധന, വിപണിയിലെ ചാഞ്ചാട്ടം നിക്ഷേപകര്‍ അവഗണിച്ചു

ന്യൂഡല്‍ഹി: ഓഹരി വിപണി ചാഞ്ചാട്ടം നിലനില്‍ക്കുമ്പോഴും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ജനുവരിയില്‍ ഉയര്‍ന്നു. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (AMFI) പുറത്തുവിട്ട കണക്കുപ്രകാരം ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്ക് കഴിഞ്ഞമാസം എത്തിയ നിക്ഷേപം 12,546.51 കോടി രൂപയാണ്. മുന്‍മാസത്തെ അപേക്ഷിച്ച് 72 ശതമാനം വര്‍ധന.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (SIP) നിക്ഷേപം 13,856 കോടി രൂപയായാണ് ഉയര്‍ന്നത്. ഡിസംബറില്‍ ഇത് 13,573 കോടി രൂപയായിരുന്നു.സ്മോള്‍ ക്യാപ് (2,256 കോടി രൂപ), ലാര്‍ജ് & മിഡ് ക്യാപ് (1,902 കോടി രൂപ), മള്‍ട്ടി ക്യാപ് (1,773 കോടി രൂപ) എന്നിങ്ങനെയാണ് വിവിധ സ്‌ക്കീമുകള്‍ ജനുവരിയില്‍ നേടിയ തുക.

ഡെബ്റ്റ് അല്ലെങ്കില്‍ വരുമാനം അടിസ്ഥാനമാക്കിയുളള കാറ്റഗറിയില്‍ അറ്റ വില്‍പന നടന്നതിനാല്‍ ഫിക്‌സഡ് ഇന്‍കം ഫണ്ടുകളില്‍ നിന്നും 10,316.15 കോടി രൂപ പുറത്തേയ്‌ക്കൊഴുകി. ലിക്വിഡ് ഫണ്ടുകള്‍ (-5,042 കോടി രൂപ), ഹ്രസ്വകാല ഫണ്ടുകള്‍ (-3,859 കോടി രൂപ), ഓവര്‍നൈറ്റ് ഫണ്ട് (-3,688 കോടി രൂപ) എന്നിവയാണ് കൂടുതല്‍ വില്‍പന നേരിട്ടത്. അതേസമയം മണി മാര്‍ക്കറ്റിലേയ്ക്ക് 6460 കോടി രൂപയുടെ അറ്റ ഫണ്ടൊഴുക്കുണ്ടായി.

പലിശ നിരക്ക് വര്‍ദ്ധന ചക്രം പുരോഗമിക്കുന്നതിനാല്‍, ഹൈബ്രിഡ് ഫണ്ടുകള്‍ പിന്തുണ കണ്ടെത്തുന്നത് തുടര്‍ന്നു, ജനുവരിയില്‍ 4,492 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഫണ്ട് സ്വീകരിച്ചത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഇരട്ടി.

മള്‍ട്ടി-അസറ്റ്, ആര്‍ബിട്രേജ് ഫണ്ടുകള്‍ എന്നിവ യഥാക്രമം 2,182 കോടി രൂപയും 2,055 കോടി രൂപയും ആകര്‍ഷിച്ചു. അതേസമയം ഡൈനാമിക് അസറ്റ് അലോക്കേഷന്‍ അല്ലെങ്കില്‍ ബാലന്‍സ്ഡ് അഡ്വാന്‍ജറ്റ് ഫണ്ടില്‍ 218 കോടിയുടെ അറ്റ നിക്ഷേപം പിന്‍വലിക്കല്‍ ദൃശ്യമായി.

ഇന്‍ഡക്‌സ് ഫണ്ടുകള്‍ 5,813.16 കോടി രൂപയുടെ നിക്ഷേപം നടത്തി. മറുവശത്ത്, ഗോള്‍ഡ് എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളില്‍ നിന്നും 199.43 കോടി രൂപയാണ് പുറത്തേയ്‌ക്കൊഴുകിയത്. മൊത്തത്തില്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായത്തിന്റെ മാനേജ്മെന്റിന് കീഴിലുള്ള മൊത്തം ആസ്തി (എയുഎം) 39.62 ട്രില്യണ്‍ രൂപയാണ്.

ഇക്വിറ്റി എയുഎം 15.06 ട്രില്യണ്‍ രൂപയും ഡെറ്റ് എയുഎം 12.37 ട്രില്യണ്‍ രൂപയും. മൊത്തത്തിലുള്ള എയുഎം സ്ഥിരത പുലര്‍ത്തുന്നു. നിഫ്റ്റിയും സെന്‍സെക്‌സും ജനുവരിയില്‍ 2 ശതമാനം വീതം താഴ്ച വരിച്ചപ്പോഴാണ് ഈ പ്രകടനം. ”വിപണി അസ്ഥിരമാകുമ്പോഴും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഉയര്‍ന്നത് നിക്ഷേപകര്‍ പക്വത കൈവരിക്കുന്നതിന്റെ സൂചനയാണ്,’ മോത്തിലാല്‍ ഓസ്വാള്‍ അസറ്റ് മാനേജ്മെന്റ് കമ്പനി, ചീഫ് ബിസിനസ് ഓഫീസര്‍ അഖില്‍ ചതുര്‍വേദി പറയുന്നു.

ഡിസംബറില്‍, ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപം മൂന്ന് മടങ്ങ് ഉയര്‍ന്ന് 7,303.39 കോടി രൂപയായിരുന്നു. അതേസമയം നവംബറില്‍ ഫണ്ടുകളിലേയ്ക്കുള്ള ഒഴുക്ക് 2258 കോടി രൂപയായി കുറഞ്ഞു.

ഒക്ടോബറില്‍ ഇക്വിറ്റി ഫണ്ടുകള്‍ 9390 കോടി രൂപം നിക്ഷേപം ആകര്‍ഷിച്ചിട്ടുണ്ട്. അമിത വിലനിര്‍ണ്ണയമാണ് നവംബറില്‍ നിക്ഷേപം കുറച്ചത്.

X
Top