ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

ഓഹരി വിപണി തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടം 6.18 ലക്ഷം കോടി

മുംബൈ: വെള്ളിയാഴ്ചയിലെ ഓഹരി വിപണി ഇടിവ് നിക്ഷേപകര്‍ക്ക് നഷ്ടപ്പെടുത്തിയത് 6.18 ലക്ഷം കോടി രൂപ. ബിഎസ്ഇ സെന്‍സെക്‌സ് 1093.22 പോയിന്റ് അഥവാ 1.82 ശതമാനം ഇടിവ് നേരിട്ട് 58840.79 ല്‍ ക്ലോസ് ചെയ്തതോടെ വിപണി മൂല്യം 2,79,68,822.06 കോടി രൂപയിലെത്തുകയായിരുന്നു. 6.18,536.3 കോടി രൂപ കുറവാണ് ഇത്.

തുടര്‍ച്ചയായ മൂന്ന് ദിവസമായി ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് താഴ്ച വരിക്കുകയാണ്. നഷ്ടം 1730.29 പോയിന്റ് അഥവാ 2.85 ശതമാനം. മൂന്നു ദിവസത്തെ കണക്കെടുക്കുമ്പോള്‍ നിക്ഷേപകരുടെ സമ്പത്തിലെ കുറവ് 7,02,371.88 കോടി രൂപയാണ്.

ബിഎസ്ഇ മിഡ്ക്യാപ് 2.85 ശതമാനവും സ്‌മോള്‍ക്യാപ് 2.38 ശതമാനവും ഇടിഞ്ഞു. എല്ലാ മേഖലാ സൂചികകളും നെഗറ്റീവ് സോണിലെത്തിയപ്പോള്‍ റിയാലിറ്റി 3.53 ശതമാനം, ഐടി 3.37 ശതമാനം, അടിസ്ഥാന സാമഗ്രികള്‍ 3.05 ശതമാനം, സാങ്കേതിക വിദ്യ 3.03 ശതമാനം, വാഹനം 2.67 ശതമാനം എന്നിങ്ങനെ ദുര്‍ബലമായി. ആഗോള സൂചികകളിലെ വില്‍പന സമ്മര്‍ദ്ദം ആഭ്യന്തര വിപണിയേയും ബാധിക്കുകയായിരുന്നെന്ന് ജിയോജിത്തിലെ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

മികച്ച മാക്രോഎക്കണോമിക് ഡാറ്റയുടെ പിന്തുണയുണ്ടായിരുന്നിട്ടും വിപണികള്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല.

X
Top