
മുംബൈ: നിരക്ക് കുറയ്ക്കല്‍ സൂചനകളൊന്നും നല്‍കാത്ത ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) പണനയം കഴിഞ്ഞയാഴ്ച ഇന്ത്യന്‍ ഓഹരി വിപണികളെ തളര്‍ത്തി. കൂടതെ ക്യാഷ് റിസര്‍വ് അനുപാതം (സിആര്‍ആര്‍) വര്‍ദ്ധിപ്പിച്ചതും വിനയായി. ഇതോടെ സെന്‍സെക്‌സ് 0.60 ശതമാനം അഥവാ 398.6 പോയിന്റ് താഴ്ന്ന് 65322.65 ലെവലിലും നിഫ്റ്റി 50 0.45 ശതമാനം അഥവാ 88.7 പോയിന്റ് താഴ്ന്ന് 19428.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.
ഇത് തുടര്‍ച്ചയായ മൂന്നാം ആഴ്്ചയാണ് വിപണി ഇടിവ് നേരിടുന്നത്. ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക അരശതമാനം ഇടിവ് നേരിട്ടപ്പോള്‍ സ്‌മോള്‍ക്യാപ് 0.6 ശതമാനവും മിഡ്ക്യാപ് 1 ശതമാനവും നേട്ടമുണ്ടാക്കി. മേഖലകളില്‍ നിഫ്റ്റി മീഡിയ സൂചിക 7 ശതമാനവും പിഎസ്യു ബാങ്ക് സൂചിക 3 ശതമാനവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 1.2 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
അതേസമയം ബാങ്ക്, റിയാലിറ്റി എന്നിവ 1.5 ശതമാനം വീതവും നിഫ്റ്റി എഫ്എംസിജി 1 ശതമാനവും ഇടിവ് നേരിട്ടു.