
കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. 999 ദിവസങ്ങള്‍ക്കുള്ളില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന റെസിഡന്റ്, എന്‍ആര്‍ഒ, എന്‍ആര്‍ഇ സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് 8.10 ശതമാനമാണ്.
റെസിഡന്റ് സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിന് 8.60 ശതമാനമായും നിരക്ക് ഉയര്‍ത്തി. രണ്ട് വര്‍ഷത്തിനു മുകളിലും മൂന്ന് വര്‍ഷത്തില്‍ താഴെയും കാലാവധിയുള്ള റസിഡന്റ്, എന്‍ആര്‍ഒ സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ പലിശ നിരക്ക് 8 ശതമാനമാനവും റസിഡന്റ് സീനിയര്‍ സിറ്റിസണ്‍സ് വിഭാഗത്തിന് 8.50 ശതമാനവും ആയിരിക്കും.
പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വന്നു.