ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഇഎസ്‌ജി റേറ്റിങിൽ ഇസാഫ് ബാങ്കിന് മികച്ച നേട്ടം

കൊച്ചി: പാരിസ്ഥിതിക, സാമൂഹിക, കോർപറേറ്റ് ഭരണ നിർവഹണ (ഇഎസ്‌ജി) പ്രതിബദ്ധതയിൽ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് മികച്ച മുന്നേറ്റം. കെയർഎഡ്ജ് റിസർച്ച് നടത്തിയ ഇഎസ്‌ജി മൂല്യനിർണയത്തിൽ 71 പോയിന്റുകളാണ് ഇസാഫ് ബാങ്ക് നേടിയത്.

ഈ രംഗത്തെ ശരാശരി 59.8 പോയിന്റാണ്. ബാങ്ക് നടപ്പിലാക്കിയ പരിസ്ഥിതി പ്രതിബദ്ധതയുള്ള പദ്ധതികള്‍ക്ക് 62 ശതമാനവും സാമൂഹിക പ്രതിബദ്ധതാ പദ്ധതികൾക്ക് 68 ശതമാനവും കോർപറേറ്റ് ഭരണ നിർവഹണത്തിന് 76 ശതമാനവും സ്കോർ ലഭിച്ചു.

സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സംരംഭങ്ങളും പാരിസ്ഥിതിക ബോധമുള്ള പദ്ധതികളും നടപ്പിലാക്കുക, പ്രാദേശിക സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക, ഊർജ്ജ സുരക്ഷ പ്രോത്സാഹിപ്പിക്കുക, ഗ്രീൻ ഫിനാൻസ്, അന്തർദേശീയ മാനദണ്ഡങ്ങൾ പാലിക്കുന്ന നയങ്ങൾ, മാനേജ്മെന്റ് രീതികൾ, സാമൂഹിക ഉത്തരവാദിത്ത പാലനം എന്നിവയിൽ ഇസാഫ് ബാങ്ക് മാതൃകാപരമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.

“പീപ്പിൾ, പ്ലാനറ്റ്, പ്രോസ്‌പിരിറ്റി എന്നിവയിൽ ഊന്നിയുള്ള ഇസാഫിന്റെ സാമൂഹിക ബിസിനസ് നയത്തിന്റെ അവിഭാജ്യ ഘടകമാണ് ഇഎസ്‌ജി തത്വങ്ങൾ. കാലാവസ്ഥാ മാറ്റത്തിന്റെ സ്വാധീനവും അനുബന്ധ അപകടങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇഎസ്‌ജി റേറ്റിങിന്റെ പ്രാധാന്യം വളരെ വർധിച്ചിട്ടുണ്ട്.

ഇഎസ്‌ജി മൂല്യനിർണയത്തിൽ ഇസാഫിന് മികച്ച നേട്ടം കൈവരിക്കാൻ കഴിഞ്ഞത് ഞങ്ങളുടെ ജീവനക്കാരുടേയും അഭ്യൂദയകാംക്ഷികളുടേയും പരിശ്രമ ഫലമാണ്.

സാങ്കേതിക വിദ്യകളുടെ മികച്ച സാധ്യതകൾ പ്രയോജനപ്പെടുത്തി പ്രവർത്തന ക്ഷമത മെച്ചപ്പെടുത്തുകയും ഉപഭോക്താക്കൾക്കും പരിസ്ഥിതിക്കും അതിന്റെ ഗുണം ഉറപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് ഇസാഫിന്റേത്,” ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ. പോൾ തോമസ് പറഞ്ഞു.

X
Top