കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇസാഫ്‌ 20% പ്രീമിയത്തോടെ വിപണിയിൽ ലിസ്റ്റ്‌ ചെയ്‌തു

മുംബൈ: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്ക്‌ ഇന്ന്‌ 20 ശതമാനം പ്രീമിയത്തോടെ ലിസ്റ്റ്‌ ചെയ്‌തു. 60 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ഇസാഫ്‌ ഇന്ന്‌ ബിഎസ്‌ഇയില്‍ വ്യാപാരം തുടങ്ങിയത്‌ 71.9 രൂപയിലാണ്‌.

ലിസ്റ്റിംഗിനു ശേഷം ഓഹരി വില 74.80 രൂപ വരെ ഉയര്‍ന്നു. ഗ്രേ മാര്‍ക്കറ്റില്‍ 20 രൂപ പ്രീമിയത്തോടെ വ്യാപാരം ചെയ്‌തിരുന്ന ഇസാഫിന്‌ ആ പ്രീമിയം ലിസ്റ്റിംഗില്‍ ലഭിച്ചില്ല.

നവംബര്‍ മൂന്ന്‌ മുതല്‍ നവംബര്‍ ഏഴ്‌ വരെയായിരുന്നു ഇസാഫിന്റെ ഐപിഒ സബ്‌സ്‌ക്രിപ്‌ഷന്‌ ലഭ്യമായിരുന്നത്‌. ഐപിഒ പൂര്‍ത്തിയായി മൂന്നാമത്തെ ദിവസം തന്നെ ലിസ്റ്റിംഗ്‌ നടന്നു. ഓഹരി വില്‍പ്പനയിലൂടെ 463 കോടി രൂപയാണ്‌ ഇസാഫ്‌ സമാഹരിച്ചത്‌. 390.7 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 72.3 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരുന്നു ഐപിഒ.

ഐപിഒയുടെ 75 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 10 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരുന്നു. ഐപിഒ വഴി സമാഹരിക്കുന്ന തുക ബാങ്കിന്റെ മൂലധന അടിത്തറ വിപുലമാക്കുന്നതിനും ഭാവിയിലെ മൂലധന ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ഇസാഫ്‌ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ പ്രവര്‍ത്തനം പ്രധാനമായും കേരളവും തമിഴ്‌നാടും കേന്ദ്രീകരിച്ചാണ്‌ നടത്തുന്നത്‌. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 452.4 ശതമാനം വളര്‍ച്ചയോടെ 302.3 കോടി രൂപയാണ്‌ ബാങ്കിന്റെ ലാഭം.

നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 22.6 ശതമാനം വളര്‍ച്ചയോടെ 130 കോടി രൂപ ലാഭം കൈവരിച്ചു.

30.5 ശതമാനം വളര്‍ച്ചയോടെ 585.5 കോടി രൂപയാണ്‌ അറ്റ പലിശ വരുമാനം.

X
Top