Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ഇസാഫ് ബാങ്കിന്‍റെ കിട്ടാക്കടനിരക്ക് മേലോട്ട്

കൊച്ചി: കേരളം ആസ്ഥാനമായ ചെറുബാങ്കായ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ മൊത്തം വായ്പകൾ കഴിഞ്ഞപാദത്തിൽ മുൻവർഷത്തെ സമാനപാദത്തേക്കാൾ 30.04 ശതമാനം ഉയർന്നെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കി. 14,444 കോടി രൂപയിൽ നിന്ന് 18,783 കോടി രൂപയായാണ് വളർച്ച.

മൈക്രോ വായ്പകൾ 10,484 കോടി രൂപയായിരുന്നത് 17.87 ശതമാനം മെച്ചപ്പെട്ട് 12,358 കോടി രൂപയിലെത്തി. റീടെയ്ൽ ഉൾപ്പെടെ മറ്റ് വായ്പകളിലെ വളർച്ചാനിരക്ക് 62.25 ശതമാനമാണ്.

3,960 കോടി രൂപയിൽ നിന്ന് 6,425 കോടി രൂപയായാണ് ഉയർന്നത്. ബാങ്കിന്‍റെ മൊത്തം നിക്ഷേപങ്ങൾ 15,656 കോടി രൂപയിൽ നിന്ന് 33.41 ശതമാനം വർധിച്ച് 20,887 കോടി രൂപയായി. ടേം ഡെപ്പോസിറ്റുകളിൽ 24.65 ശതമാനം വർധനയുണ്ട്.

കാസ നിക്ഷേപം 2,825 കോടി രൂപയിൽ നിന്ന് 72.75 ശതമാനം ഉയർന്ന് 4,927 കോടി രൂപയായി. കാസ റേഷ്യോ 18.22 ശതമാനത്തിൽ നിന്ന് 23.59 ശതമാനമായി ഉയർന്നതും മികവാണ്.

അതേസമയം, നിഷ്ക്രിയ ആസ്തി (NPA) ഉയരുന്നതാണ് വെല്ലുവിളി. മൊത്തം നിഷ്ക്രിയ ആസ്തി (GNPA) അനുപാതം 1.65 ശതമാനത്തിൽ നിന്ന് 6.61 ശതമാനത്തിലേക്ക് കുതിച്ചു. അറ്റ നിഷ്ക്രിയ ആസ്തി (NNPA) അനുപാതം 0.81 ശതമാനമായിരുന്നത് 3.22 ശതമാനവുമായി.

പാദാടിസ്ഥാനത്തിലും നിഷ്ക്രിയ ആസ്തി അനുപാതം അഥവാ കിട്ടാക്കടനിരക്ക് കൂടുകയാണെന്ന് കണക്ക് വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ മാർച്ച് പാദത്തിൽ ജിഎൻപിഎ 4.76 ശതമാനവും എൻഎൻപിഎ 2.26 ശതമാനവുമായിരുന്നു.

X
Top