കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇസാഫ് വീണ്ടും ഐപിഒയ്ക്ക് ഒരുങ്ങുന്നു

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ്സ്മോൾ ഫിനാൻസ് ബാങ്ക് വീണ്ടും പ്രാരംഭ ഓഹരി വിൽപ്പനയ്ക്കൊരുങ്ങുന്നു. ഒരു അഭിമുഖത്തിൽ ഇസാഫ് സിഇഒ കെ പോൾ തോമസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2021ൽ 1000 കോടിയുടെ ഐപിഒയ്ക്കായി സെബിയിൽ രേഖകൾ സമർപ്പിച്ചിരുന്നെങ്കിലും നടത്താനായിരുന്നില്ല.

2022–23 സാമ്പത്തിക വർഷത്തെ അവസാന പാദഫലങ്ങൾ പ്രസിദ്ധീകരിച്ച ശേഷം മെയ് മാസത്തോടെ ഐപിഒയ്ക്ക് അപേക്ഷിക്കും. 1000 കോടി രൂപയ്ക്ക് താഴെയാവും ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുക.

ആസ്തിയുടെ ഗുണനിലവാരവും ബാലൻസ് ഷീറ്റും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ബാങ്കെന്നാണ് പോൾ തോമസ് വ്യക്തമാക്കിയത്.

കഴിഞ്ഞ ഡിസംബറിൽ ഇസാഫിന്റെ കിട്ടാക്കടം 7 ശതമാനത്തോളം ആയിരുന്നു. അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയായ ഫീനിക്സ് എആർസിക്ക് 1,075 കോടി രൂപയുടെ വായ്പകൾ കൈമാറി കിട്ടാക്കടം 2.5 ശതമാനമായി കുറച്ചെന്നാണ് റിപ്പോർട്ട്.  

ഇസാഫ് നൽകിയിട്ടുള്ളത് ഏകദേശം 14,118 കോടി രൂപയുടെ വായ്പകളാണ്. പ്രതിവർഷം 25–30 ശതമാനം വായ്പാ വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.

X
Top