കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇസാഫ് ഐപിഒയ്ക്ക് മുന്നോടിയായി ആങ്കർ നിക്ഷേപകരിൽ നിന്ന് 135 കോടി രൂപ സമാഹരിച്ചു

കേരളം ആസ്ഥാനമായുള്ള ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് ഐപിഒയ്ക്ക് മുന്നോടിയായി നവംബർ 2ന് ആങ്കർ നിക്ഷേപകരിൽ നിന്ന് 135.15 കോടി രൂപ സമാഹരിച്ചു.

എസിഎം ഗ്ലോബൽ ഫണ്ട് വിസിസി, ഫൗണ്ടേഴ്‌സ് കളക്ടീവ് ഫണ്ട്, അനന്ത കാപ്പിറ്റൽ വെഞ്ച്വേഴ്‌സ് ഫണ്ട്, അസ്റ്റോൺ ക്യാപിറ്റൽ വിസിസി, ബിഎൻപി പാരിബാസ് ആർബിട്രേജ്, കോപ്‌താൽ മൗറീഷ്യസ് ഇൻവെസ്റ്റ്‌മെന്റ്, ആൽക്കെമി വെഞ്ച്വേഴ്‌സ് ഫണ്ട് എന്നിവയുൾപ്പെടെ യോഗ്യതയുള്ള ഇന്സ്ടിട്യൂഷനൽ വാങ്ങലുകാരുടെ ഭാഗമായ ആങ്കർ ബുക്കിൽ മൊത്തം 11 നിക്ഷേപകർ പങ്കെടുത്തു.

കൂടാതെ, കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനി, എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് കമ്പനി, ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്, എസ്ബിഐ ജനറൽ ഇൻഷുറൻസ് എന്നിവയും ആങ്കർ ബുക്ക് വഴി കമ്പനിയിൽ നിക്ഷേപം നടത്തി.

അവയിൽ, കൊട്ടക് മഹീന്ദ്ര ലൈഫ് ഇൻഷുറൻസ് കമ്പനിയും എസിഎം ഗ്ലോബൽ ഫണ്ട് വിസിസിയുമാണ് സ്‌മോൾ ഫിനാൻസ് ബാങ്കിൽ 20.05 കോടിയുടെ വീതം ഓഹരികൾ വാങ്ങി വലിയ നിക്ഷേപകരായത്.

ഒരു ഇക്വിറ്റി ഷെയറിന് 60 രൂപ നിരക്കിൽ നിക്ഷേപകർക്ക് 2,25,24,998 ഇക്വിറ്റി ഷെയറുകളുടെ വിതരണം അന്തിമമാക്കിയതായി എക്‌സ്‌ചേഞ്ചുകൾക്ക് നൽകിയ ഫയലിംഗിൽ ഇസാഫ് അറിയിച്ചു.

ഓഹരിയൊന്നിന് 57-60 രൂപയുടെ പ്രൈസ് ബാൻഡിൽ പ്രാരംഭ പബ്ലിക് ഓഫറിൽ നിന്ന് 463 കോടി രൂപ സമാഹരിക്കാനാണ് സ്മോൾ ഫിനാൻസ് ബാങ്ക് ലക്ഷ്യമിടുന്നത്.

ഇസാഫ് ഫിനാൻഷ്യൽ ഹോൾഡിംഗ്, പിഎൻബി മെറ്റ്‌ലൈഫ് ഇന്ത്യ ഇൻഷുറൻസ് കമ്പനി, ബജാജ് അലയൻസ് ലൈഫ് ഇൻഷുറൻസ് കമ്പനി എന്നിവയുടെ 390.7 കോടി രൂപയുടെ ഓഹരികളും 72.3 കോടി രൂപയുടെ ഓഫർ ഫോർ സെയിൽ (OFS) ഓഹരികളും ഈ പബ്ലിക് ഇഷ്യൂവിൽ ഉൾപ്പെടുന്നു.
ഐപിഓയുടെ അവസാന തീയതി നവംബർ 7 ആയിരിക്കും.

മൈക്രോ, റീട്ടെയിൽ, കോർപ്പറേറ്റ് ബാങ്കിംഗ് എന്നിവ നൽകുന്ന ഇസാഫ് അതിന്റെ ജീവനക്കാർക്കായി 12.5 കോടി രൂപയുടെ ഓഹരികളും റിസർവ് ചെയ്തിട്ടുണ്ട്. അന്തിമ ഇഷ്യു വിലയിൽ അവർക്ക് ആ ഓഹരികൾ 5 രൂപ വീതം കിഴിവിൽ ലഭിക്കും.

അറ്റ പുതിയ ഇഷ്യൂ വരുമാനം, ഭാവിയിലെ മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും പ്രാഥമികമായി വായ്പ നൽകുന്ന ബിസിനസ്സ് വർദ്ധിപ്പിക്കുന്നതിനും ബാങ്കിന്റെ ടയർ – I മൂലധന അടിത്തറ വർദ്ധിപ്പിക്കുന്നതിനും വിനിയോഗിക്കും.

X
Top