
കൊച്ചി: തൃശൂർ ആസ്ഥാനമായ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കായ ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്കിന്റെ മൊത്തം ബിസിനസ് 17 ശതമാനം വർദ്ധിച്ച് 40,829 കോടി രൂപയിലെത്തി.
പ്രവർത്തന വരുമാനം 5.63 ശതമാനം ഉയർന്ന് 996.43 കോടി രൂപയിലെത്തി. ജൂലായ് മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ ബാങ്ക് 190 കോടി രൂപയുടെ നഷ്ടം നേരിട്ടു,
അറ്റ പലിശ വരുമാനം മുൻവർഷത്തെ 597 കോടി രൂപയില്‍ നിന്ന് 540 കോടി രൂപയായി കുറഞ്ഞു. സ്വർണ പണയ വായ്പ ആദ്യ പകുതിയില്‍ 59 ശതമാനം വർദ്ധിച്ച് 3,742 കോടി രൂപയിലെത്തി. മുൻവർഷമിത് 2,352 കോടി രൂപയായിരുന്നു.
അടുത്ത ത്രൈമാസങ്ങളില്‍ ആസ്തി ഗുണനിലവാരം മെച്ചപ്പെടുത്താനാകുമെന്ന് ഇസാഫ് സ്മോള്‍ ഫിനാൻസ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോള്‍ തോമസ് പറഞ്ഞു.