കേന്ദ്ര ബജറ്റ്: തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികള്‍ തേടി വ്യവസായ മേഖലവീടുകളിലെ സ്വർണശേഖരത്തിൽ മുന്നിൽ കേരളവും തമിഴ്നാടുംപുതുവർഷ ദിനത്തിൽ എൽപിജി വില കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയിലെ ഗാർഹിക കടം ഉയരുന്നുഇന്ത്യയിലെ പെട്രോൾ-ഡീസൽ ഡിമാൻഡിൽ വൻ വർധന

എസ്കോർട്ട്സ് ലിമിറ്റഡ് ഇനി മുതൽ എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡ് എന്നറിയപ്പെടും

മുംബൈ: കമ്പനിയുടെ പേര് എസ്കോർട്ട്സ് കുബോട്ട ലിമിറ്റഡ് എന്നാക്കി മാറ്റുന്നതിന് ആവശ്യമായ അനുമതികൾ ലഭിച്ചതായി ഫാം മെഷിനറി, കൺസ്ട്രക്ഷൻ ഉപകരണ നിർമ്മാതാക്കളായ എസ്കോർട്ട്സ് അറിയിച്ചു. ജപ്പാനിലെ കുബോട്ട കോർപ്പറേഷൻ പുതിയ ഇക്വിറ്റി ഷെയറുകൾ സബ്‌സ്‌ക്രൈബുചെയ്‌ത് എസ്കോർട്ട്‌സിലെ അവരുടെ ഓഹരി പങ്കാളിത്തം 44.8 ശതമാനമായി വർദ്ധിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ പേരുമാറ്റം. കൂടാതെ, ഈ നിക്ഷേപത്തോടെ കമ്പനിയുടെ നിലവിലെ പ്രൊമോട്ടർമാരായ നന്ദ കുടുംബത്തോടൊപ്പം കുബോട്ടയും കമ്പനിയുടെ ജോയിന്റ് പ്രൊമോട്ടറായി മാറി. അതേസമയം, നിഖിൽ നന്ദ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി (സിഎംഡി) തുടരുമെന്ന് സ്ഥാപനം അറിയിച്ചു.

കഴിഞ്ഞ വർഷം ഡിസംബറിൽ എസ്കോർട്ട്സ് ലിമിറ്റഡിന്റെ ഷെയർഹോൾഡർമാർ ഒരു കരാറിന്റെ ഭാഗമായി കുബോട്ടയ്ക്ക് 94 കോടിയോളം ഓഹരികൾ അനുവദിച്ചിരുന്നു. കാർഷിക യന്ത്രങ്ങൾ, നിർമ്മാണ യന്ത്രങ്ങൾ, മെറ്റീരിയലുകൾ, റെയിൽവേ ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഇന്ത്യൻ ബഹുരാഷ്ട്ര കൂട്ടായ്മയാണ് എസ്കോർട്ട്സ് ലിമിറ്റഡ്. കമ്പനിക്ക് 21459 കോടി രൂപയുടെ വിപണി മൂല്യമുണ്ട്.

X
Top