
കൊച്ചി: എസ്കോർട്ട്സ് കുബോട്ടയുടെ അഗ്രി മെഷിനറി വിഭാഗം 2022 ജൂലൈയിൽ 5,360 ട്രാക്ടറുകൾ വിറ്റഴിച്ചു. 2021 ജൂലൈയിൽ 6,564 ട്രാക്ടറുകളുടെ വിൽപ്പനയാണ് കമ്പനി നടത്തിയത്. കഴിഞ്ഞ മാസത്തിൽ വില്പനയിൽ 18.3 ശതമാനത്തിന്റെ ഇടിവാണ് കമ്പനി രേഖപ്പെടുത്തിയത്.
2022 ജൂലൈയിലെ കമ്പനിയുടെ ആഭ്യന്തര ട്രാക്ടർ വിൽപ്പന 22.3 ശതമാനം കുറഞ്ഞ് 4,704 യൂണിറ്റായി. 2021 ജൂലൈയിൽ ഇത് 6,055 യൂണിറ്റായിരുന്നു. അതേസമയം ഈ കാലയളവിലെ ട്രാക്ടർ കയറ്റുമതി 2021 ജൂലൈയിലെ 509 യൂണിറ്റിൽ നിന്ന് 28.9 ശതമാനം വർധിച്ച് 656 യൂണിറ്റായി. തിങ്കളാഴ്ച എസ്‌കോർട്ട്‌സ് ലിമിറ്റഡിന്റെ ഓഹരികൾ 0.89 ശതമാനം ഇടിഞ്ഞ് 1,717.90 രൂപയിലെത്തി.
ഒരു പ്രമുഖ മെറ്റീരിയൽ ഹാൻഡ്‌ലിംഗ്, നിർമ്മാണ ഉപകരണ നിർമ്മാതാക്കളാണ് എസ്‌കോർട്ട്‌സ് ലിമിറ്റഡ്. ക്രെയിനുകൾ, ലോഡറുകൾ, വൈബ്രേറ്ററി റോളറുകൾ, ഫോർക്ക്ലിഫ്റ്റുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന ഉപകരണങ്ങൾ കമ്പനി നിർമ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു.