Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

45,000 കോടിയുടെ ചെലവ് ചുരുക്കാൻ ഡിസ്നി

ദില്ലി: രണ്ടാംഘട്ട പിരിച്ചുവിടലിന്റെ കാഹളം മുഴക്കി ഡിസ്‌നി. 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇഎസ്‌പിഎൻ ജീവനക്കാർക്ക് അറിയിപ്പ് നൽകി തുടങ്ങി.

വാൾട്ട് ഡിസ്നി കമ്പനി, ഹേഴ്സ്റ്റ് കമ്യൂണിക്കേഷൻസ് എന്നിവരുടെ സംയുക്ത സംരംഭമാണ് എന്റർടെയ്ൻമെന്റ് ആൻഡ് സ്പോർട്സ് പ്രോഗ്രാമിങ് നെറ്റ്‌വർക്ക് അഥവാ ഇഎസ്പിഎൻ.
രണ്ടാംഘട്ട പിരിച്ചുവിടലിന്റെ കാഹളം മുഴക്കി ഡിസ്‌നി.

5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായാണ് ഡിസ്‌നി ലക്ഷ്യമിടുന്നതെന്ന് ഫെബ്രുവരിയിൽ ഡിസ്നി സിഇഒ ബോബ് ഇഗർ പറഞ്ഞിരുന്നു.
ഇഎസ്‌പിഎൻ പ്രസിഡന്റ് ജിമ്മി പിറ്റാരോ പിരിച്ചുവിടൽ സംബന്ധിച്ച മെമ്മോ ജീവനക്കാർക്ക് അയച്ചതായാണ് റിപ്പോർട്ട്.

മുൻ സിഇഒ ബോബ് ചാപെക്കിൽ നിന്ന് ഡിസ്നിയുടെ സിഇഒ സ്ഥാനം 2022 നവംബറിൽ റോബർട്ട് ഇഗർ ഏറ്റെടുത്തു. കമ്പനിയുടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള ചുമതല ഇഗറിനുണ്ട്.

അതിനാൽത്തന്നെ ചുമതലയേറ്റ ഉടൻ തന്നെ ഡിസ്‌നി ചെലവ് ചുരുക്കലിനും പിരിച്ചുവിടലിനുമുള്ള പദ്ധതി ആരംഭിച്ചു. 2022 ഡിസംബറിൽ അവസാനിച്ച പാദത്തിൽ 1 ബില്യൺ ഡോളർ നഷ്ടമായ കമ്പനിയുടെ സ്ട്രീമിംഗ് ടിവി ബിസിനസുകളെ ലാഭകരമാക്കുക എന്നതാണ് ഇഗറിന്റെ ഏറ്റവും വലിയ വെല്ലുവിളി.

പുതിയ പദ്ധതി പ്രകാരം, ഡിസ്നി മൂന്ന് സെഗ്‌മെന്റുകളായി കമ്പനിയെ പുനഃക്രമീകരിക്കും. ആദ്യത്തേത് ഫിലിം, ടെലിവിഷൻ, സ്ട്രീമിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു വിനോദ യൂണിറ്റ്, രണ്ടാമത്തേത് സ്‌പോർട്‌സ് കേന്ദ്രീകരിച്ചുള്ള ഇ എസ് പി എൻ യൂണിറ്റ്, മൂന്നാമത്തേത് ഡിസ്നി പാർക്കുകൾ.

രണ്ടാംഘട്ട പുനഃക്രമീകരണത്തിന്റെ ഭാഗമായാണ് ഡിസ്നി ഇ എസ് പി എൻ ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് റിപ്പോർട്ട്.

X
Top