Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശശികാന്ത് റൂയ അന്തരിച്ചു

ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് വ്യവസായിയും എസ്സാര്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ശശികാന്ത് റൂയ അന്തരിച്ചു. 81 വയസ്സായിരുന്നു. മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അറിയിച്ചു.

‘ശശികാന്ത് റൂയിയയുടെ വേര്‍പാടില്‍ അഗാധമായ ദുഃഖം അറിയിക്കുന്നു. സാമൂഹിക ഉന്നമനത്തിനും ജീവകാരുണ്യത്തിനും വേണ്ടിയുള്ള അചഞ്ചലമായ പ്രതിബദ്ധതയോടെ, അദ്ദേഹം ദശലക്ഷക്കണക്കിന് ജീവിതങ്ങളെ സ്പര്‍ശിച്ചു, ശാശ്വതമായ സ്വാധീനം ചെലുത്തി.

അദ്ദേഹത്തിന്റെ വിനയവും ഊഷ്മളതയും താന്‍ കണ്ടുമുട്ടിയ എല്ലാവരുമായും ബന്ധപ്പെടാനുള്ള കഴിവും അദ്ദേഹത്തെ അസാധാരണനായ നേതാവാക്കി, പ്രസ്താവന കൂട്ടിച്ചേര്‍ത്തു.

‘വ്യവസായ ലോകത്തെ ഒരു വലിയ വ്യക്തിത്വമായിരുന്നു ശശികാന്ത് റൂയിയ ജി. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും മികവോടെയുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഇന്ത്യയുടെ ബിസിനസ്സ് മേഖലയെ മാറ്റിമറിച്ചു.

നവീകരണത്തിനും വളര്‍ച്ചയ്ക്കും അദ്ദേഹം ഉയര്‍ന്ന മാനദണ്ഡങ്ങള്‍ സ്ഥാപിച്ചു. നമ്മുടെ രാജ്യത്തെ എങ്ങനെ മികച്ചതാക്കാം എന്ന് എപ്പോഴും അദ്ദേഹം ചര്‍ച്ച ചെയ്തു. ജിയുടെ വിയോഗം അങ്ങേയറ്റം ദുഖിപ്പിക്കുന്നു,” പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിലെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

1965ല്‍ പിതാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കുടുംബ ബിസിനസില്‍ കരിയര്‍ ആരംഭിച്ച ശശി റൂയ സഹോദരനോടൊപ്പം ചേര്‍ന്നാണ് എസ്സാറിന് അടിത്തറയിട്ടത്. തന്റെ സഹോദരന്‍ രവിയ്‌ക്കൊപ്പം ചേര്‍ന്ന് ലോഹങ്ങള്‍ മുതല്‍ സാങ്കേതികവിദ്യ വരെ വ്യാപിച്ച് കിടക്കുന്ന വ്യവസായ ശൃംഖലയിലേക്ക് എസ്സാര്‍ ഗ്രൂപ്പിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ശശി റുയിയ നിര്‍വഹിച്ചത്.

റൂയ സഹോദരന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച എസ്സാര്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡ് ആണ് അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം, ലോഹങ്ങള്‍, ഖനനം, സാങ്കേതികവിദ്യ, സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ എസ്സാര്‍ ഗ്രൂപ്പിന്റെ ആസ്തി കൈകാര്യം ചെയ്യുന്നത്.

എസ്സാര്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡിന് കീഴിലുള്ള പോര്‍ട്ട്ഫോളിയോ കമ്പനികള്‍ മൊത്തം 1400 കോടി ഡോളറിന്റെ വരുമാനമാണ് സമ്പാദിച്ചത്. ടെലികോം, ബിപിഒ, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലെ എസ്സാറിന്റെ പോര്‍ട്ട്‌ഫോളിയോ ബിസിനസ് വഴി 4000 കോടി ഡോളറിലധികം ധനസമ്പാദനം ആകര്‍ഷിച്ചതായി എസ്സാറിന്റെ വെബ്‌സൈറ്റ് പ്രസ്താവിച്ചു.

വൊഡഫോണ്‍, ബ്രൂക്ക്ഫീല്‍ഡ്, റോസ്‌നെഫ്റ്റ്, എന്നിവയുള്‍പ്പെടെയുള്ള ആഗോള പ്രമുഖരുമായുള്ള പങ്കാളിത്തം വഴിയാണ് കമ്പനി കുതിച്ചത്.

X
Top