ന്യൂഡല്‍ഹി: . ഉയര്‍ന്ന നെറ്റ് വര്‍ത്തും അള്‍ട്രാ ഹൈ നെറ്റ് വര്‍ത്തും ഉള്ള വ്യക്തികള്‍ പണം തീരത്തിനപ്പുറത്ത് സൂക്ഷിക്കാനുള്ള പുതുമാര്‍ഗങ്ങള്‍ തേടുകയാണ്. മ്യൂച്വല്‍ ഫണ്ടുകള്‍, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്), ഇക്വിറ്റികള്‍, ലിസ്റ്റ് ചെയ്ത ഡെബ്റ്റ് സെക്യൂരിറ്റികള്‍, പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ തുടങ്ങിയ ജനപ്രിയ നിക്ഷേപ ഓപ്ഷനുകള്‍ക്ക് പുറമേ, ഓവര്‍സീസ് ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് (ഒഡിഐ), ഓവര്‍സീസ് പോര്‍ട്ട്ഫോളിയോ ഇന്‍വെസ്റ്റ്മെന്റ് (ഒപിഐ) വഴിയും ഇപ്പോള്‍ വിദേശ നിക്ഷേപം നടത്താം.
ഈ ഓപ്ഷനുകളില്‍ ഏതാണ് അല്ലെങ്കില്‍ ഏത് ഓപ്ഷനുകളുടെ സംയോജനമാണ് ഏറ്റവും അനുയോജ്യം? വിദേശ ഇക്വിറ്റി മാര്‍ക്കറ്റുകളിലെ പരിചയ സമ്പന്നര്‍ പറയുന്നതനുസരിച്ച് ഇടിഎഫുകള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയാണ് നിക്ഷേപയോഗ്യമായ മാര്‍ഗ്ഗങ്ങള്‍. വ്യക്തിഗത ഓഹരികളില്‍ നിക്ഷേപിക്കുന്നത് അപകട സാധ്യതയുള്ളതിനാലാണ് മേല്‍പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ ഉചിതമാവുന്നത്.
സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ ഇന്ത്യക്കാരുടെ നേരിട്ടുള്ള വിദേശ നിക്ഷേപം 2.14 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
ഇടിഎഫുകള്‍
വിദേശത്ത് നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് എളുപ്പത്തില്‍ തെരഞ്ഞെടുക്കാവുന്ന മാര്‍ഗ്ഗം ഇടിഎഫുകളാണ്. കുറഞ്ഞ ചെലവില്‍ വിദേശത്ത് മികച്ച തീമുകളില്‍ എക്‌സ്‌പോഷര്‍ നേടാന്‍ ഇതിലൂടെ സാധിക്കും. എന്നാല്‍ ഇടിഎഫുകള്‍ വിലയിരുത്തുമ്പോള്‍ അടിസ്ഥാനമാക്കുന്ന സൂചികകളും ഫീസും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആംബിറ്റ് ഗ്ലോബല്‍ പ്രൈവറ്റ് ക്ലയന്റിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് സുനില്‍ ശര്‍മ്മ നിര്‍ദ്ദേശിക്കുന്നു.
കുറഞ്ഞ ട്രാക്കിംഗ് പിശകും കുറഞ്ഞ ഫീസും ഉള്ള ഇടിഎഫുകളാണ് നിക്ഷേപത്തിന് തെരഞ്ഞെടുക്കേണ്ടത്. അപകടസാധ്യത പ്രതീക്ഷിക്കുന്ന നിക്ഷേപകര്‍ക്ക്, എസ് ആന്റ് പി 500 ഉം വളര്‍ച്ചാ മനോഭാവമുള്ള നിക്ഷേപകര്‍ക്ക് നസ്ദാക്ക് അടിസ്ഥാനമാക്കിയവയും മികച്ച ഓപ്ഷനാണ്.
എസ്ആന്റ്പി500 ട്രാക്ക് ചെയ്യുന്നവയില്‍ മുന്നില്‍ നില്‍ക്കുന്നത് എസ്പിഡിആര്‍ എസ്ആന്റ്പി 500 ട്രസ്റ്റ് ഇടിഎഫ് (എസ്പിവൈ) ആണെന്ന് ഒമ്‌നിസയന്‍സ് കാപിറ്റല്‍ സിഇഒ വികാസ് ഗുപ്ത പറയുന്നു. ഐഷെയര്‍ കോര്‍ എസ്ആന്റ്പി 500 ഇടിഎഫ് (ഐവിവി), വാന്‍ഗാര്‍ഡ് 500 ഇന്‍ഡെക്‌സ് ഇടിഎഫ് ഫണ്ട് എന്നിവയാണ് മറ്റ് ഓപ്ഷനുകള്‍.
നസ്ദാഖ് 100 ട്രാക്ക് ചെയ്യുന്നവയില്‍ ഏറ്റവും ജനപ്രിയം ഇടിഎഫ് ഇന്‍വെസ്‌കോ ക്യുക്യുക്യു ആണ്. ടെയ്ല്‍വിന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ജോയിന്റ് എംഡി വിവേക് ഗോയല്‍ മിറായ് എസ്ആന്റ്പി 500 ടോപ്പ്50 ഇടിഎഫാണ് ഇഷ്ടപ്പെടുന്നത്.
മ്യൂച്വല്‍ ഫണ്ടുകള്‍
വിദേശനിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ആശ്രയിക്കാവുന്ന മറ്റൊരു ഓപ്ഷന്‍ മ്യൂച്വല്‍ ഫണ്ടുകളാണ്. യുഎസ് വിപണികളിലേക്ക് എക്‌സ്‌പോഷര്‍ ചെയ്യുന്ന സ്‌കീമുകളാണ് ഗോയല്‍ ഇഷ്ടപ്പെടുന്നത്. അതില്‍, ശക്തമായ ട്രാക്ക് റെക്കോര്‍ഡും പോര്‍ട്ട്ഫോളിയോ നവീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന ഒന്നാണ് പിജിഐഎം ഇന്ത്യ ഗ്ലോബല്‍ ഇക്വിറ്റി ഓപ്പര്‍ച്യുണിറ്റീസ് ഫണ്ട്.
ലിസ്റ്റുചെയ്ത ഓഹരികള്‍
യുഎസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോക്കുകളില്‍ നിക്ഷേപിക്കുന്നത് അന്താരാഷ്ട്ര വൈവിധ്യവല്‍ക്കരണത്തിനുള്ള നല്ലൊരു വഴിയാണ്.എന്നാല്‍ ഇത് വളരെ അപകടസാധ്യതയുള്ളതാണ്. മാത്രമല്ല, കമ്പനികളെക്കുറിച്ച് മികച്ച ധാരണ നിക്ഷേപകന് ആവശ്യവുമാണ്. ഗുപ്തയുടെ അഭിപ്രായത്തില്‍, ലോകത്തിലെ ഏറ്റവും ശക്തമായ കമ്പനികള്‍ ന്യായവിലയില്‍ ലഭ്യമാണ്. ഉദാഹരണത്തിന്, ആമസോണും മൈക്രോസോഫ്റ്റും. ഉപഭോക്തൃ കേന്ദ്രീകൃതവും ശക്തവുമായ കമ്പനികളാണ് ഇവ.
മള്‍ട്ടി ക്യാപ്, മള്‍ട്ടി അസറ്റ് നിക്ഷേപങ്ങള്‍
ലിസ്റ്റഡ് സ്റ്റോക്കുകളിലേക്ക് പോകുന്നതിനുപകരം, നിക്ഷേപകര്‍ ബാലന്‍സ് ഷീറ്റ് ശക്തിയും വളര്‍ച്ചാ സാധ്യതയും വിളിച്ചോതുന്ന ഓമ്നി സുപ്രീം യുഎസ് പോലുള്ള ഒരു പോര്‍ട്ട്ഫോളിയോ പരിഗണിക്കണമെന്ന് ഗുപ്തയും ഗോയലും ശുപാര്‍ശ ചെയ്യുന്നു. ഇത് ഒരു മള്‍ട്ടി-ക്യാപ് നിക്ഷേപ തന്ത്രമാണ്. ഡോളറടിസ്ഥാനത്തില്‍ 29 ശതമാനം സിഎജിആറില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് റിട്ടേണ്‍ നല്‍കാന്‍ സ്‌ക്കീമിനായി.
ചരക്കുകള്‍, സ്ഥിരവരുമാനം, വിലയേറിയ ലോഹങ്ങള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകള്‍ (ആര്‍ഇഐടിഎസ്) തുടങ്ങിയ മറ്റ് അസറ്റ് ക്ലാസുകളും ആകര്‍ഷകമാണ്.