ന്യൂഡൽഹി: സ്റ്റീല്‍, ഇരുമ്പയിര്, സിമന്റ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കുമേല്‍ 20% മുതല്‍ 35% വരെ താരിഫ് ചുമത്താനുള്ള യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദേശത്തിനെതിരെ ഇന്ത്യ ലോകവ്യാപാര സംഘടനയെ സമീപിക്കും.
കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകളില്‍ നിക്ഷേപം നടത്താന്‍ പ്രാദേശിക വ്യവസായങ്ങളെ പ്രേരിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്ത യൂറോപ്യന്‍ യൂണിയന്റെ പദ്ധതിക്കെതിരായ ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമാണിത്.
ഉഭയകക്ഷി പ്രശ്‌നങ്ങള്‍ നിലവിലുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബ്രസല്‍സിലുണ്ട്.സന്ദര്‍ശനവേളയില്‍ ഒഴിവാക്കാവുന്ന തടസങ്ങള്‍ നീക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്.
2026 മുതല്‍ ഉയര്‍ന്ന കാര്‍ബണ്‍ പുറംതള്ളല്‍ ഉണ്ടാകുന്ന ചരക്കുകളുടെ ഇറക്കുമതിക്ക് ലെവി ചുമത്താനുള്ള പദ്ധതിക്ക് കഴിഞ്ഞമാസം യൂണിയന്‍ അംഗീകാരം നല്‍കിയിരുന്നു. ഇത്തരത്തിലുള്ള ലോകത്തെ ആദ്യത്തെ പദ്ധതിയാണിത്.
സ്റ്റീല്‍, സിമന്റ്, അലുമിനിയം, രാസവളങ്ങള്‍, ഹൈഡ്രജന്‍ തുടങ്ങിയവയുടെ ഇറക്കുമതിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
2050 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ പൂര്‍ണമായും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് യൂറോപ്യന്‍ യൂണിയന്റെ ലക്ഷ്യം. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ലക്ഷ്യം 2070 ആണ്.
‘പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍, ഇന്ത്യന്‍ കയറ്റുമതിയെ മാത്രമല്ല, മറ്റ് പല വികസ്വര രാജ്യങ്ങളെയും നേരിട്ട് ബാധിക്കുന്ന നീക്കമാണ് യൂറോപ്യന്‍ യൂണിയന്‍ അവതരിപ്പിച്ചിരിക്കുന്നത്.’ വിഷയം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇക്കാരണത്താലാണ് യൂറോപ്യന്‍ യൂണിയന്റെ ഏകപക്ഷീയമായ തീരുമാനത്തിനെതിരെ ഡബ്ല്യുടിഒയ്ക്ക് പരാതി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
കര്‍ശനമായി ഇയു തീരുമാനം നടപ്പാക്കിയാല്‍ കയറ്റുമതിക്കാര്‍ക്കും ചെറുകിട കമ്പനികള്‍ക്കും അത് വലിയ തിരിച്ചടിയാകും.
നിര്‍ദിഷ്ട ലെവിയെ വിവേചനപരവും വ്യാപാര തടസ്സവുമായാണ് ഇന്ത്യ കാണുന്നത്.
യൂറോപ്യന്‍ യൂണിയന്റെ നിര്‍ദ്ദിഷ്ട നിര്‍ദ്ദേശം മറ്റുരാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകള്‍ രൂപപ്പെടുത്തുന്നതിന് ഇടയാക്കുമെന്ന്് കയറ്റുമതിക്കാര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
വിലകള്‍ ഉയരാനും ഇത് കാരണമാകും.