ബ്രസൽസ്: പലിശനിരക്ക് കുറയ്ക്കാൻ യൂറോപ്യൻ യൂണിയന്റെ തീരുമാനം. നാലു ശതമാനത്തിൽനിന്ന് 3.75 ശതമാനമായാണു പ്രധാന നിരക്ക് കുറയ്ക്കുക.
പലിശനിരക്ക് കുറയ്ക്കാൻ കാനഡ തീരുമാനിച്ചതിനു പിന്നാലെയാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനവും വരുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, കഴിഞ്ഞ രണ്ടു വർഷമായി യൂറോപ്പിലെ കേന്ദ്രബാങ്കുകൾ പലിശനിരക്ക് ഉയർന്നതലത്തിൽ നിലനിർത്തിയിരിക്കുകയാണ്.
വ്യവസായത്തെയും ജനജീവിതത്തെയും രാജ്യങ്ങളുടെ സാമ്പത്തികവളർച്ചയെയും ഉയർന്ന നിരക്ക് പ്രതികൂലമായി ബാധിച്ചു.
നിരക്ക് കുറയ്ക്കുന്നത് ഈ തിരിച്ചടി ഒരു പരിധിവരെ മറികടക്കാൻ സഹായിക്കുമെന്നാണു നിരീക്ഷകരുടെ വിലയിരുത്തൽ.