ഡൽഹി: സാറ്റ്ലൈറ്റ് ഓപ്പറേറ്ററായ യൂട്ടെൽസാറ്റ് കമ്മ്യൂണിക്കേഷനും ലണ്ടൻ ആസ്ഥാനമായുള്ള ആഗോള ആശയവിനിമയ പ്ലാറ്റ്‌ഫോമായ വൺവെബും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. യൂട്ടെൽസാറ്റ് ഇഷ്യൂ ചെയ്യുന്ന പുതിയ ഷെയറുകളുമായി അതിന്റെ ഷെയർഹോൾഡർമാർ വൺവെബ് ഷെയറുകൾ കൈമാറ്റം ചെയ്യുന്നതായിരിക്കും നിർദിഷ്ട ഇടപാട്. ഇടപാട് വിജയകരമായി പൂർത്തിയായിക്കഴിഞ്ഞാൽ യുകെ ഗവൺമെന്റിന്റെ പ്രത്യേക വിഹിതം ഒഴികെയുള്ള വൺവെബിന്റെ ഓഹരികൾ യൂട്ടെൽസാറ്റ് സ്വന്തമാക്കും.
കൂടാതെ ഇതിന്റെ ഭാഗമായി വൺവെബ് ഷെയർഹോൾഡർമാർക്ക് യൂട്ടെൽസാറ്റിന്റെ 230 ദശലക്ഷം പുതിയ ഓഹരികൾ ലഭിക്കും. ഈ സംയോജനത്തിന്റെ ഭാഗമായി യൂട്ടെൽസാറ്റ് അതിന്റെ 36 ജിഇഓ ഉപഗ്രഹങ്ങളെ വൺവെബിന്റെ 648 ലോ എർത്ത് ഓർബിറ്റ് (LEO) ഉപഗ്രഹങ്ങളുമായി സംയോജിപ്പിക്കും.
ശക്തമായ പൈപ്പ്‌ലൈനിനൊപ്പം തങ്ങളുടെ സേവനത്തിന്റെ നല്ല ആദ്യകാല ഫലങ്ങൾ അതിവേഗം വളരുന്ന സാറ്റലൈറ്റ് കണക്റ്റിവിറ്റി വിഭാഗത്തിൽ വളരെ ആവേശകരമായ അവസരത്തെ പ്രതിനിധീകരിക്കുന്നതായി വൺവെബ് എക്‌സിക്യൂട്ടീവ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ പറഞ്ഞു. വൺവെബിന്റെ പ്രധാന ഷെയർഹോൾഡർ എന്ന നിലയിൽ മറ്റ് പ്രധാന ഷെയർഹോൾഡർമാർക്കൊപ്പം വൺവെബിന്റെന്റെയും യൂട്ടെൽസാറ്റിൻന്റെയും സംയോജനത്തിലൂടെ വിപുലമായ കണക്റ്റിവിറ്റി നൽകുന്നതിൽ അർത്ഥവത്തായ പങ്ക് വഹിക്കാൻ ഭാരതി എയർടെൽ ആഗ്രഹിക്കുന്നതായി സുനിൽ മിത്തൽ കൂട്ടിച്ചേർത്തു.