ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

50 മില്യൺ ഡോളർ സമാഹരിച്ച് ഇവി ക്യാബ് കമ്പനിയായ ബ്ലൂസ്മാർട്ട്

ഡൽഹി: ഇലക്ട്രിക് വെഹിക്കിൾ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമായ ബ്ലൂസ്മാർട്ട്, സീരീസ് എ1 റൗണ്ടിൽ 25 മില്യൺ ഡോളർ സമാഹരിച്ചു. 2021 സെപ്റ്റംബറിൽ അവസാനിച്ച സീരീസ് എ ഫണ്ടിംഗ് റൗണ്ടിന്റെ ഒരു തുടർ നടപടിയാണിതെന്ന് കമ്പനി അറിയിച്ചു. ഈ സമാഹരണത്തോടെ സീരീസ് എയുടെ മൊത്തം നിക്ഷേപം 50.7 മില്യൺ ഡോളറായി. റൈഡ്-ഹെയ്‌ലിംഗ്, സ്‌മാർട്ട് മൊബിലിറ്റി സ്‌പെയ്‌സ് എന്നിവയിലെ ആഗോളതലത്തിലെ തന്നെ ഏറ്റവും വലിയ സീരീസ് എ ധനസമാഹരണമാണ് ഇതെന്ന് കമ്പനി പറഞ്ഞു. സീരീസ് എ1 റൗണ്ടിലെ ബ്ലൂസ്മാർട്ടിന്റെ 25 മില്യൺ ഡോളറിൽ 15 മില്യൺ ഡോളർ ഇക്വിറ്റി കാപ്പിറ്റലും, 10 മില്യൺ ഡോളർ വെഞ്ച്വർ കടവും ഉൾപ്പെടുന്നു.
നിലവിലുള്ള നിക്ഷേപകരുടെ പങ്കാളിത്തത്തോടെ ബിപി വെഞ്ചേഴ്‌സും, ഗ്രീൻ ഫ്രോണ്ടിയർ ക്യാപിറ്റലുമാണ് ഈ ഇക്വിറ്റി റൗണ്ട് നയിച്ചത്. കൂടാതെ വെഞ്ച്വർ ഡെബ്റ് റൗണ്ടിൽ സ്‌ട്രൈഡ് വെഞ്ച്വേഴ്‌സ്, ആൾട്ടീരിയ ക്യാപിറ്റൽ, ബ്ലാക്ക് സോയിൽ, യുസിഐസി എന്നിവയുടെ പങ്കാളിത്തം ഉണ്ടായിരുന്നു. 5,000-ലധികം ഇവികളിലേക്ക് അതിന്റെ ഓൾ-ഇലക്‌ട്രിക് റൈഡ്-ഹെയ്‌ലിംഗ് ഫ്ലീറ്റ് വർദ്ധിപ്പിക്കുന്നതിനും, ഇവി സൂപ്പർഹബുകളുടെ ശൃംഖല വികസിപ്പിക്കുന്നതിനും ഈ ഫണ്ടിംഗ് ഉപയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു.
തങ്ങൾ അടുത്ത തലമുറ ഇവി റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങൾ, ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ എന്നിവ നിർമ്മിക്കുകയാണെന്നും, ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഫുൾ-സ്റ്റാക്ക് ഇവി ഇക്കോസിസ്റ്റം സൊല്യൂഷൻ പ്രൊവൈഡർ ആക്കി തങ്ങളെ മാറ്റുമെന്നും ബ്ലൂസ്മാർട്ട് അവകാശപ്പെടുന്നു.

X
Top