വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ടരാജ്യത്ത് വികസനം അതിവേഗമെന്ന് ഗോയല്‍നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളംഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് 6 വിദേശ രാജ്യങ്ങളുടെ പങ്കാളിത്തംഇൻവെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം

വിദ്യുത് ടെക് 4 മില്യൺ ഡോളർ സമാഹരിച്ചു

മുംബൈ: ഇവി ഫിനാൻസിംഗ്, വെഹിക്കിൾ ലൈഫ് സൈക്കിൾ മാനേജ്‌മെന്റ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്റ്റാർട്ടപ്പായ വിദ്യുത് ടെക്, ഫോഴ്‌സ് വെഞ്ചേഴ്‌സ്, വേദ വിസി, ക്ലീൻ എനർജി മേഖലയിലെ ഏഞ്ചൽ നിക്ഷേപകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒരു ഫണ്ടിംഗ് റൗണ്ടിൽ 4 മില്യൺ ഡോളർ സമാഹരിച്ചു.

ഉഡാനിന്റെ സഹസ്ഥാപകനായ സുജീത് കുമാർ, ഡൽഹിവേരിയുടെ സഹസ്ഥാപകൻ സാഹിൽ ബറുവ, ക്രെഡിന്റെ സഹസ്ഥാപകൻ കുനാൽ ഷാ തുടങ്ങിയവർ ഉൾപ്പെടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ഏറ്റവും പ്രമുഖരായ ചിലർ ഈ മൂലധന നിക്ഷേപത്തിൽ പങ്കെടുത്തു.

സമാഹരിച്ച മൂലധനം ഉപയോഗിച്ച് കൂടുതൽ ഇവി നിർമ്മാതാക്കളുമായി സഹകരിക്കാനും, നിരവധി രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും വിദ്യുത് ടെക് പദ്ധതിയിടുന്നു. 2021-ൽ സ്ഥാപിതമായ വിദ്യുത് ടെക് പ്രാഥമികമായി വാണിജ്യ വാഹന ഉടമകൾക്ക് ഇവി ഫിനാൻസിംഗ് സേവനം വാഗ്ദാനം ചെയ്യുന്നു.

കമ്പനി ഇതിനകം തന്നെ ഇവി നിർമ്മാതാക്കളായ മഹീന്ദ്ര, ആൾട്ടിഗ്രീൻ, യൂലർ മോട്ടോഴ്‌സ്, ഒഎസ്‌എം എന്നിവയുമായി സഹകരിച്ചിട്ടുണ്ട്.

X
Top