ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

13 മില്യൺ ഡോളർ സമാഹരിച്ച്‌ ഇവി സ്റ്റാർട്ടപ്പായ എക്‌സ്‌പോണന്റ് എനർജി

ബാംഗ്ലൂർ: ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിൽ 13 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ചതായി അറിയിച്ച്‌ ഇലക്‌ട്രിക് വെഹിക്കിൾ (ഇവി) ഫാസ്റ്റ് ചാർജിംഗ് സ്റ്റാർട്ടപ്പായ എക്‌സ്‌പോണന്റ് എനർജി. നിലവിലുള്ള സ്ഥാപന നിക്ഷേപകരായ യുവർനെസ്റ്റ് വിസി, 3one4 ക്യാപിറ്റൽ, അഡ്വാൻറ്റ്എഡ്ജ് വിസി എന്നിവരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

ലൈറ്റ്‌സ്പീഡ് വെഞ്ച്വർ പാർട്‌ണേഴ്‌സ് ഇവി മേഖലയിൽ നടത്തുന്ന ആദ്യ നിക്ഷേപമാണിത്. ഒരു വാഹനം 15 മിനിറ്റിനുള്ളിൽ പൂർണ്ണമായും ചാർജ് ചെയ്യാനാകുന്ന ഒരു സാങ്കേതികവിദ്യ തങ്ങൾ വികസിപ്പിച്ചെടുത്തതായി എക്‌സ്‌പോണന്റ് എനർജി അവകാശപ്പെടുന്നു.

ദ്രുതഗതിയിലുള്ള ചാർജ്ജിംഗ് ഉറപ്പാക്കാൻ, ഇവി നിർമ്മാതാക്കൾ വാഹനങ്ങളിൽ എക്‌സ്‌പോണന്റ്ന്റെ ബാറ്ററി പായ്ക്ക് ഇൻസ്റ്റാൾ ചെയ്യണമെന്നും, അന്തിമ ഉപയോക്താവിന് എക്‌സ്‌പോണന്റ്ന്റെ സ്വന്തം ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിച്ച് വാഹനം ചാർജ് ചെയ്യാമെന്നും സ്റ്റാർട്ടപ്പ് അറിയിച്ചു. നിലവിൽ കമ്പനി ബെംഗളൂരുവിൽ ഇത്തരത്തിലുള്ള 30 ചാർജിംഗ് പോയിന്റുകൾ പ്രവർത്തിപ്പിക്കുന്നു.

ചാർജിംഗ് നെറ്റ്‌വർക്ക് വർധിപ്പിക്കാനും ബാറ്ററി പാക്ക് ഉൽപ്പാദനം കാര്യക്ഷമമാക്കാനും കൂടുതൽ എക്‌സ്‌പോണന്റ്-പ്രാപ്‌തമായ ഇവികൾ വിതരണം ചെയ്യാനും സ്റ്റാർട്ടപ്പ് സമാഹരിച്ച തുക വിനിയോഗിക്കും. വാണിജ്യ വാഹന മേഖലയിലാണ് സ്റ്റാർട്ടപ്പിന്റെ പ്രാഥമിക ശ്രദ്ധ. വ്യവസായം ഉപയോഗിക്കുന്ന സാധാരണ സെല്ലുകൾ ഉപയോഗിച്ചാണ് കമ്പനി ബാറ്ററി പായ്ക്കുകൾ നിർമ്മിക്കുന്നത്.

X
Top