ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ക്ക് ജിഎസ്ടി കുറച്ചേക്കുംഉള്ളിവില കുറയാത്തതിനാൽ വില്‍പ്പനക്കിറങ്ങി സര്‍ക്കാര്‍വയനാട് തുരങ്കപാതയുമായി കേരളം മുന്നോട്ട്; 1341 കോടിയുടെ കരാര്‍ ഭോപാല്‍ ആസ്ഥാനമായുള്ള കമ്പനിക്ക്വ്യവസായ സൗഹൃദാന്തരീക്ഷത്തിൽ കേരളം ഒന്നാമത്സെബിക്കും മാധബി പുരി ബുച്ചിനുമെതിരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റി അന്വേഷണം

സമ്പന്നർ കൂടുതൽ സമ്പന്നരായിട്ടും, അവരുടെ മേലുള്ള നികുതികൾ കുറവെന്ന് റിപ്പോർട്ട്

മ്പന്നർ ഓരോ ദിവസം കൂടുംതോറും കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രരാകട്ടെ ഓരോ ദിവസം കൂടുംതോറും കൂടുതൽ ദരിദ്രരും. ലോകത്ത് നിലനിൽക്കുന്ന സാമ്പത്തിക അസമത്വത്തിന് ഒരു മാറ്റവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ആഗോള ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് വേണ്ടി പ്രവർത്തിക്കുന്ന 21 സ്വതന്ത്ര സംഘടനകളുടെ കോൺഫെഡറേഷനായ ഓക്‌സ്‌ഫാമിന്റെ ഏറ്റവും പുതിയ റിപ്പോർട്ട്.

ഇത് പ്രകാരം ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനം പേരുടെ ആസ്തി കഴിഞ്ഞ പത്ത് വർഷത്തിനിടെ മൊത്തം 42 ലക്ഷം കോടി ഡോളർ (3,51,70,29,60,00,00,000 രൂപ) വർധിച്ചതായി ഓക്സ്ഫാം പറയുന്നു. ലോകത്തിലെ സമ്പന്നർ കൂടുതൽ കൂടുതൽ സമ്പന്നരായിത്തീർന്നിട്ടും, അവരുടെ മേലുള്ള നികുതികൾ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നതായും റിപ്പോർട്ട് പറയുന്നു .

42 ട്രില്യൺ ഡോളർ എന്നത് ലോകത്തിലെ ആകെ ദരിദ്രരിലെ പകുതിയോളം ആളുകളുടെ സമ്പത്തിന്റെ 36 മടങ്ങ് കൂടുതലാണെന്ന് ഓക്സ്ഫാം പറയുന്നു.ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ അവരുടെ സമ്പത്തിന്റെ 0.5 ശതമാനത്തിൽ താഴെ നികുതിയാണ് നൽകുന്നത്. ബ്രസീലിൽ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ അതിസമ്പന്നർക്ക് അധിക നികുതി ചുമത്തുന്നതിനുള്ള ചർച്ചകൾ നടന്നേക്കുമെന്ന സൂചനകൾക്കിടെയാണ് ഓക്‌സ്ഫാം റിപ്പോർട്ട് പുറത്തുന്നിരിക്കുന്നത്.

ഈ ആഴ്‌ച റിയോ ഡി ജനീറോയിൽ ജി 20 ധനമന്ത്രിമാർ സമ്മേളിക്കുന്നുണ്ട്. ജി 20 അധ്യക്ഷ സ്ഥാനം വഹിക്കുന്ന ബ്രസീല്‍ മുന്നോട്ട് വച്ച അതിസമ്പന്നര്‍ക്ക് അധിക നികുതി എന്ന നിര്‍ദേശത്തിന് ഫ്രാന്‍സ്, സ്പെയിന്‍, ദക്ഷിണാഫ്രിക്ക, ജര്‍മനി എന്നീ രാജ്യങ്ങളുടെ പിന്തുണയുണ്ട്.

2023ലെ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയില്‍ 167 ശതകോടീശ്വരന്‍മാര്‍ ഉണ്ട്. ഇവര്‍ക്ക് രണ്ട് ശതമാനം നികുതി ഏര്‍പ്പെടുത്തിയാല്‍ ഒരു വര്‍ഷം 1.5 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ സാധിക്കും. ഇന്ത്യന്‍ ജിഡിപിയുടെ 0.5 ശതമാനം വരും ഈ തുക….

യൂറോപ്യന്‍ യൂണിയനിലെ നികുതി വിദഗ്ധനായ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഗബ്രിയേല്‍ സുക്മാനാണ് ബ്രസീല്‍ മുന്നോട്ട് വച്ച നികുതി നിര്‍ദേശം തയാറാക്കിയത്. അത് പ്രകാരം 1 ബില്യണ്‍ ഡോളര്‍ അഥവാ 8300 കോടി രൂപയ്ക്ക് മേല്‍ ആസ്തിയുള്ള സമ്പന്നര്‍ക്ക് 2 ശതമാനം വാര്‍ഷിക ലെവി ചുമത്തണമെന്ന് നിര്‍ദേശിക്കുന്നു.

ആഗോള തലത്തില്‍ മൂവായിരത്തോളം പേരാണ് ഈ പട്ടികയിലുള്ളത്. ഇവരില്‍ നിന്ന് ഈ ലെവി പിരിച്ചെടുത്താല്‍ ഏകദേശം 20.75 ലക്ഷം കോടി രൂപ സമാഹരിക്കാനാകും. എന്നാല്‍ ആഗോളതലത്തില്‍ അതിസമ്പന്നര്‍ക്ക് സമാനമായ നികുതി ഘടന ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശത്തോട് ജി7ലെ പല രാജ്യങ്ങള്‍ക്കും താല്‍പര്യമില്ല. അമേരിക്കയും ഈ നിര്‍ദേശത്തെ അനുകൂലിക്കുന്നില്ല.

X
Top