Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

എല്ലാ ഫോണിലും എഫ്എം റേഡിയോ നിർബന്ധമാക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: എല്ലാ മൊബൈൽ ഫോണുകളിലും എഫ്എം റേഡിയോ സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയം മൊബൈൽ കമ്പനികളുടെ സംഘടനകൾക്കായി മാർഗരേഖ പുറത്തിറക്കി.

നാലഞ്ചു വർഷമായി പുറത്തിറങ്ങുന്ന പല ഫോണുകളിലും എഫ്എം റേഡിയോ സൗകര്യം ഉൾക്കൊള്ളിക്കുന്നില്ല എന്ന് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി.

പ്രകൃതിദുരന്തങ്ങളടക്കമുണ്ടാകുമ്പോൾ സർക്കാരുകൾക്ക് സാധാരണക്കാരിലേക്ക് വിവരങ്ങളെത്തിക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ് എഫ്എം റേഡിയോ എന്ന് മാർഗരേഖയിൽ പറയുന്നു.

എഫ്എം റിസീവർ സൗകര്യമുള്ള ഫോണുകൾ ആ സേവനം ഡീആക്ടിവേറ്റ് ചെയ്തിടരുതെന്നും കമ്പനികളോട് മന്ത്രാലയം നിർദേശിച്ചു.

X
Top