ഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്ജിഎസ്ടി നിരക്കുകൾ ഇനിയും കുറയും: നിർമല സീതാരാമൻചൈനീസ്, ജാപ്പനീസ് രാസവസ്തുക്കള്‍ക്ക് ഇന്ത്യ ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ചുമത്തിഹോളിക്ക് മുമ്പ് ഡിഎ വർധന പ്രതീക്ഷിച്ച് കേന്ദ്ര സർക്കാർ ജീവനക്കാർഇന്ത്യയില്‍ മാന്ദ്യമുണ്ടാകാമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്

സാമ്പത്തിക മേഖലയൊഴികെ നിഫ്റ്റി50 കമ്പനികളുടേത്‌ നിറം മങ്ങിയ പ്രകടനം

ന്യൂഡല്‍ഹി: ഇതുവരെ പ്രഖ്യാപിക്കപ്പെട്ട സെപ്തംബര്‍ പാദ ഫലങ്ങളില്‍ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ മേഖലകളാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. ഗ്രാമീണ ഡിമാന്റിലെ കുറവ് കാരണം അവശ്യവസ്തു, ഉപഭോക്തൃ ഉപകരണ മേഖലകള്‍ അതേസമയം ദുര്‍ബലമായി.

സാമ്പത്തിക വീണ്ടെടുപ്പ് ദുര്‍ബലമായി തുടരുന്നു
ഉപഭോക്തൃ രംഗത്തിന്റെ തണുപ്പന്‍ പ്രകടനം സാമ്പത്തിക വീണ്ടെടുപ്പിന്റെ ബലഹീനത വ്യക്തമാക്കുന്നതായി കോടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസ് റിസര്‍ച്ച് നിരീക്ഷിക്കുന്നു. മൂന്ന് വര്‍ഷ സിഎജിആറിലുള്ള വാഹന, കണ്‍സ്യൂമര്‍ ഉത്പന്ന അളവ്, ഡിമാന്റ് ഇനിയും ഉയരണമെന്നാണ് കാണിക്കുന്നത്. കോവിഡനുബന്ധ ബുദ്ധിമുട്ടുകള്‍ ഇപ്പോഴും കുടുംബങ്ങളെ അലട്ടുന്നു. സമ്പദ് വ്യവസ്ഥ വളര്‍ച്ച വേഗം കൈവരിക്കുന്നതുവരെ ലാഭസാധ്യത കുറവായിരിക്കും.

നിറം മങ്ങിയ രണ്ടാം പാദഫലം
കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇക്വിറ്റീസിന്റെ കുറിപ്പ് പ്രകാരം, രണ്ടാം പാദ വരുമാന സീസണ്‍ നിരാശജനകമാണ്. നിഫ്റ്റി 50 സൂചികയുടെ മൊത്തം അറ്റാദായം അനുമാനത്തിന് 4.6 ശതമാനം താഴെയും സാമ്പത്തിക ഇതര പ്രകടനം അനുമാനത്തിന് 7.7 ശതമാനം താഴെയുമാണ്. ഇത് കമ്പനികളുടെ ഓഹരിവിലയേയും ബാധിച്ചു. മാര്‍ച്ച് 2019 ലെ ലെവലിലും നിന്നും അവ പുനര്‍ റേറ്റിംഗിന് വിധേയമായി.

ഉപഭോഗം മന്ദഗതിയില്‍
അവശ്യവസ്തു സ്റ്റോക്കുകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ -1.6 ശതമാനം മുതല്‍ 15 ശതമാനം വരെയാണ് വളര്‍ന്നതെന്ന് കോടക് വിശകലന വിദഗ്ധര്‍ പറയുന്നു. അതേസമയം ഉപഭോക്തൃ വിവേചനാധികാര മേഖല ഓഹരി അളവുകള്‍ 5-18 ശതമാനം ഉയര്‍ന്നു. ഉപഭോക്തൃ ഉപകരണ സ്‌റ്റോക്കുകളുടെ വരുമാനം 9-17 ശതമാനം സിഎജിആറിലാണ് വളര്‍ന്നത്.

കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളില്‍ കോവിഡ് വരുത്തിയ ആഘാതമാണ് അവശ്യവസ്തു ഡിമാന്റ് കുറച്ചത്. ഉപഭോക്താക്കള്‍ വിലകുറഞ്ഞ, ബ്രാന്‍ഡഡല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിതരായി.

കുതിപ്പിനാകാതെ വാഹന മേഖല
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വാഹന മേഖല കിതക്കുകയാണ്. 2023 ലെ ആദ്യ ആറ് മാസങ്ങളില്‍ ഇരുചക്രവാഹന അളവ് -4.7 ശതമാനമാണ് വര്‍ദ്ധിച്ചത്. എന്നാല്‍ യാത്രാ വാഹനങ്ങളുടെ എണ്ണം മൂന്ന് വര്‍ഷത്തില്‍ 9.1 സിഎജിആറില്‍ ഉയര്‍ന്നു. മാത്രമല്ല, 2022-23 ആദ്യ പകുതിയില്‍ യാത്ര വാഹന വില്‍പന 2019 ലെവലിലേയ്ക്ക് വീണ്ടെടുപ്പ് നടത്തിയത്‌ ശ്രദ്ധേയമായി. അതേസമയം ഇരുചക്രവാഹനങ്ങള്‍ അതേ വേഗതയില്‍ തന്നെ തുടരുകയാണ്. 28 ശതമാനം താഴെ. പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.

ചരക്കുസേവന നികുതി ശേഖരം മന്ദഗതിയിലായേക്കാം
2023 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ഏഴ് മാസങ്ങളില്‍ ജിഎസ്ടി ശേഖരം 14.1 ശതമാനം സിഎജിആറില്‍ വര്‍ധിച്ചതായി ഡാറ്റ കാണിക്കുന്നു. എന്നാല്‍ മൊത്ത പണപ്പെരുപ്പം 8.2 ശതമാനം മൂന്ന് വര്‍ഷ സിഎജിആറില്‍ വളര്‍ന്നതിന്റെ ഫലമായിരിക്കാം ഇത്. വരും മാസങ്ങളില്‍ മൊത്ത പണപ്പെരുപ്പം കുറയുന്നതോടെ ജിഎസ്ടി ശേഖരവും കുറയുമെന്ന് അനലിസ്റ്റുകള്‍ പ്രവചിക്കുന്നു.

X
Top