മുംബൈ : റേഞ്ച് റോവറിന്റെ ആഡംബര വാഹന ശൃംഖലയിലെ ഏറ്റവും പുതിയ കാര്‍, റേഞ്ച് റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ദേശീയ മൃഗമായ കടുവയുടെ നിറത്തിലും രൂപത്തിലും നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് രണ്‍തമ്പോര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. കടുവകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ രാജസ്ഥാനിലെ രണ്‍തമ്പോര്‍ ദേശീയോദ്യാനത്തിന്റെ പേരാണ് പുതിയ എഡിഷന് നല്‍കിയിരിക്കുന്നത്. കടുവകളുടെ നിറത്തിന് സമാനമായ കടും കറുപ്പും തിളക്കമുള്ള ചുവപ്പുമാണ് റേഞ്ച് റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷനില്‍ പുറത്തിറങ്ങുന്ന വാഹനത്തിനുള്ളത്.
രണ്‍തമ്പോര്‍ എഡിഷന്റെ ഇന്റീരിയര്‍ എസ്വി ബെസ്‌പോക്ക് ആഡംബരത്തിന്റെയും നിര്‍മ്മാണ മികവിന്റെയും ഏറ്റവും മികച്ച ഉദാഹരണമാണ് കാരവേ, ലൈറ്റ് പെര്‍ലിനോ സെമി-അനിലൈന്‍ ലെതര്‍ എന്നിവ ഏറ്റവും മനോഹരമായി കോണ്‍ട്രാസ്റ്റ് തുന്നല്‍ ഉപയോഗിച്ച് യോജിപ്പിച്ചിരിക്കുന്ന സീറ്റുകളാണ് മറ്റൊരു സവിശേഷത. നീളമുള്ള വീല്‍ബേസ് റേഞ്ച് റോവര്‍ എസ്വി രണ്‍തമ്പോര്‍ എഡിഷന്റെ പിന്‍ഭാഗത്ത് പൂര്‍ണ്ണമായും ചാരിയിരിക്കാവുന്ന സീറ്റുകള്‍ സുഖകരമായ യാത്രാനുഭവം നല്‍കുന്നു.
”റേഞ്ച് റോവറിന്റെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടുത്തങ്ങളിലൊന്നാണ് എസ്വി രണ്‍തമ്പോര്‍ എഡിഷന്‍. എസ്വി ബെസ്‌പോക്ക് വാഗ്ദാനം ചെയ്യുന്ന നവീകരിക്കാനും കസ്റ്റമൈസ് ചെയ്യാനുമുള്ള സാധ്യതകള്‍ ഈ ക്യൂറേറ്റ് ചെയ്ത പതിപ്പ് നല്‍കുന്നു. റേഞ്ച് റോവര്‍ ബ്രാന്‍ഡില്‍ നിന്ന് ഞങ്ങളുടെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഗുണനിലവാരവും സവിശേഷതകളും ഉറപ്പാക്കിയാണ് ഈ മോഡല്‍ ലിമിറ്റഡ് എഡിഷനായി വിപണിയിലിറക്കുന്നത് ‘ ജെഎല്‍ആര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാജന്‍ അംബ പറഞ്ഞു
ഓരോ രണ്‍തമ്പോര്‍ വില്‍ക്കുമ്പോഴും അതിന്റെ ലാഭത്തില്‍ നിന്ന് ഒരു പങ്ക് കടുവകളുടെയും മറ്റ് വന്യജീവികളുടെയും സംരക്ഷണത്തിനായി വൈല്‍ഡ്ലൈഫ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാനായി സംഭാവന ചെയ്യും.