കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഓഫീസ് വാടക ദുബായില്‍ കുതിച്ചുയരുന്നു

ദുബൈ: ആറ് വര്‍ഷത്തിനിടെ ആദ്യമായി ദുബായിലെ ഓഫീസ് വാടക കുതിച്ചുയര്‍ന്നു. ആഗോള ബാങ്കുകളും ബിസിനസ്സുകളും സാമ്പത്തിക കേന്ദ്രത്തിലേയ്ക്ക് കണ്ണുവെച്ചതോടെയാണ് ഇത്. ന്യൂയോര്‍ക്ക്, ലണ്ടന്‍ എന്നിവിടങ്ങളേക്കാള്‍ വേഗത്തില്‍ ദുബായില്‍ വാടക ഉയരുന്നതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ വരെയുള്ള പാദത്തില്‍ പ്രൈം ഓഫീസ് വാടക 7 ശതമാനമാണ് വര്‍ദ്ധിച്ചത്. ഗ്രേഡ് എ സ്‌പേസ് 7.2 ശതമാനവും ലോവര്‍ ഗ്രേഡ് വര്‍ക്ക്‌സ്‌പെയ്‌സ് 3 ശതമാനവും ഉയര്‍ന്നു. അതേസമയം, ലണ്ടന്‍ നഗരത്തിലെ പ്രൈം വാടക വളര്‍ച്ച വെറും 1.4 ശതമാനം മാത്രമാണ്.

ന്യൂയോര്‍ക്കിലാകട്ടെ ഇത് 3 ശതമാനവും. എമിറേറ്റ്‌സിലെ ഐസിഡി ബ്രൂക്ക്ഫീല്‍ഡ് പ്ലേസ് പോലുള്ള അംബരചുംബികളായ കെട്ടിടങ്ങള്‍ക്കാണ് ഡിമാന്റ് കൂടൂതലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഐസിഡി ബ്രൂക്ക്ഫീല്‍ഡിലെ 90 ശതമാനം ഇതിനോടകം ഓഫീസുകള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍ ബാക്കിയുള്ള 10 ശതമാനത്തിനായി മള്‍ട്ടിനാഷണലുകള്‍ മത്സരിക്കുകയാണ്.

മഹാമാരിയില്‍ നിന്നുള്ള വേഗതയേറിയ മോചനവും എളുപ്പത്തിലുള്ള വിസ നടപടികളുമാണ് എമിറേറ്റ്‌സിനെ വന്‍കിടക്കാരുടെ കേന്ദ്രമാക്കിയത്. ഇതോടെ റഷ്യയില്‍ നിന്നും ഹോങ്കോങില്‍ നിന്നും നിരവധി ഓഫീസുകള്‍ ഇവിടേയ്ക്ക് പറിച്ചുനടപ്പെട്ടു. ഇവയെല്ലാം തിളക്കമുള്ള പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്നു.

യുബിഎസ് ഗ്രൂപ്പ് എജി, ഇസ്രായേലി ഫിന്‍ടെക് സ്ഥാപനമായ റാപ്പിഡ്, ഹോങ്കോങ്ങില്‍ നിന്ന് ജീവനക്കാരെ സ്ഥലം മാറ്റിയ പെര്‍നോഡ് റിക്കാര്‍ഡ് എസ്എ എന്നിവ വാടകക്കാരില്‍ ഉള്‍പ്പെടുന്നു.

X
Top