Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

അച്ചടക്കത്തോടു കൂടിയ നിക്ഷേപം വഴി പ്രവാസികള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള വന്‍ തുക സ്വരൂപിക്കാം

കൊച്ചി:  അച്ചടക്കത്തോടു കൂടിയ നിക്ഷേപങ്ങള്‍ വഴി എന്‍ആര്‍ഐകള്‍ക്ക് കുട്ടികളുടെ ഭാവി വിദ്യാഭ്യാസത്തിനായുള്ള വന്‍ തുക സ്വരൂപിക്കാനാവുമെന്ന് പോളിസി ബസാര്‍ ഇന്‍വെസ്റ്റ്‌മെന്റ് മേധാവി വിവേക് ജയിന്‍ ചൂണ്ടിക്കാട്ടി. ഉദ്ദേശിക്കുന്ന വിദ്യാഭ്യാസത്തിനായി നിലവില്‍ ആവശ്യമായി വരുന്ന തുക മനസിലാക്കി പണപ്പെരുപ്പ കാല്‍ക്കുലേറ്റര്‍ ഉപയോഗിച്ച് അതിനെ താരതമ്യം ചെയ്യുകയാണ് ഏറ്റവും കൃത്യമായ രീതി.  23 വയസില്‍ ഉന്നത വിദ്യാഭ്യാസം ആരംഭിക്കും എന്നും ഇപ്പോഴത്തെ അതിനുള്ള ചെലവ് ശരാശരി 15,00,000 രൂപയാണെന്നും സങ്കല്‍പിച്ചാല്‍ നിങ്ങളുടെ കുട്ടി കോളേജ് പഠനത്തെ കുറിച്ചു ചിന്തിക്കുന്ന കാലത്ത് 62,10,844 രൂപയാവും വേണ്ടി വരിക. ഏഴു ശതമാനമെന്ന പണപ്പെരുപ്പ നിരക്കു കണക്കിലെടുത്താണിത്. നിങ്ങള്‍ വിപണിയുടെ ഉയര്‍ച്ചയും നിങ്ങളുടെ പ്രിയപ്പെട്ടവുടെ സാമ്പത്തിക സുരക്ഷിതത്വവും ഒരുപോലെ കണക്കാക്കുന്നു എങ്കില്‍ യൂലിപുകള്‍ മികച്ചൊരു മാര്‍ഗമാണ്. ദീര്‍ഘകാല നിക്ഷേപത്തിനായാണ് അവ രൂപകല്‍പന ചെയ്തിട്ടുള്ളത്. കുട്ടികള്‍ക്കു വേണ്ടിയുള്ള നിക്ഷേപങ്ങള്‍ പരമാവധി നേരത്തെ ആരംഭിക്കുന്നതാണ് മികച്ചത്. നിങ്ങളുടെ തീരുമാനം നീട്ടിവെക്കും തോറും വരുമാനത്തെ അതു ബാധിക്കും.  മൂലധനത്തിനു സുരക്ഷിതത്വം നല്‍കുന്ന പദ്ധതികളായിരിക്കും ഇവിടെ കൂടുതല്‍ ഉചിതം. അവ വന്‍ വരുമാനം നല്‍കില്ലെങ്കിലും നിങ്ങള്‍ക്ക് സുരക്ഷ പ്രദാനം ചെയ്യും.

X
Top