കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്‌സ്പീരിയോണ്‍ ജീവനക്കാരുടെ എണ്ണം 3000 ആയി ഉയര്‍ത്താനും 2027 ഓടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്നു.
ആഗോള തലത്തില്‍ പ്രോഡക്ട്ട് എന്‍ജിനീയറിങ്, ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സേവനമേഖലകളില്‍ മുന്‍പന്തിയിലുള്ള എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് പ്രതിവര്‍ഷം 30% വരുമാന വളര്‍ച്ച പ്രതീക്ഷിക്കുന്നു.
സാമ്പത്തിക സേവനങ്ങള്‍, ആരോഗ്യം, നിര്‍മ്മാണം, റീടെയില്‍, ഓട്ടോമോട്ടീവ്, ഗതാഗതം തുടങ്ങിയ വിവിധ വാണിജ്യ മേഖലകളില്‍ എക്‌സ്പീരിയോണില്‍ ഡിജിറ്റല്‍ എഞ്ചിനീയറിംഗ് കമ്പനിയായ ഇന്‍ഡിയം കഴിഞ്ഞ വര്‍ഷം നിക്ഷേപം നടത്തിയിരുന്നു.
ജീവനക്കാരുടെ എണ്ണത്തിലും കമ്പനി ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചിട്ടുള്ളത്. ഏപ്രില്‍ 2024 നു ശേഷം 300 പുതിയ ജീവനക്കാരെ നിയമിക്കാനായി.
അവരില്‍ 200 ലധികം പേര്‍ തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ്, ടി കെ എം കോളേജ്, രാജഗിരി കോളേജ് തുടങ്ങിയ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടിപ്പിച്ച ക്യാമ്പസ് റിക്രൂട്‌മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 200 പേരെക്കൂടി നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി.
കേരളത്തില്‍ രൂപം കൊണ്ട സ്ഥാപനത്തില്‍ നിന്ന് ആഗോളതലത്തില്‍ മികവു കാട്ടുന്ന പ്രമുഖ ടെക്‌നോളജി കമ്പനി എന്ന നിലയിലേയ്ക്ക് എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് വളര്‍ന്നു കഴിഞ്ഞതായി എക്‌സ്പീരിയോണ്‍ ടെക്‌നോളജീസ് സഹസ്ഥാപകനും സിഇഒയുമായ ബിനു ജേക്കബ് പറഞ്ഞു.