
മുംബൈ: ദിവസം മുഴുവന്‍ ഇടിവ് തുടര്‍ന്ന നിഫ്റ്റി 100 പോയിന്റ് പൊഴിച്ചു, ബിഎന്‍പി പാരിബാസ് ഷെയര്‍ഖാനിലെ ടെക്‌നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജതിന്‍ ഗെഡിയ വിലയിരുത്തുന്നു. ഫോളോ-ത്രൂ വില്‍പന സമ്മര്‍ദ്ദം നേരിട്ട സൂചിക, പ്രതിദിന ചാര്‍ട്ടില്‍ ഇന്‍സൈഡ് ബാര്‍ പാറ്റേണില്‍ നിന്ന് തകര്‍ന്നു വീഴുകയായിരുന്നു. പ്രതിദിന, മണിക്കൂര്‍ സൂചികകള്‍ നെഗറ്റീവ് ക്രോസോവര്‍ കാണിക്കുന്നതിനാല്‍ വില്‍പന സമ്മര്‍ദ്ദം തുടരും.
നിഫ്റ്റി 19100 ലേയ്ക്ക് വീഴുമെന്നാണ് ഗെഡിയ പ്രതീക്ഷിക്കുന്നത്. 19350-19290 ലായിരിക്കും ആദ്യ പിന്തുണ. 19530-19500 ലെവലുകളില്‍ പ്രതിരോധം.
ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര സൂചികകള്‍ താഴ്ച വരിച്ചതെന്ന് കൊടക് സെക്യൂരിറ്റീസിലെ അമോല്‍ അത്തവാല നിരീക്ഷിച്ചു.ചൈനീസ് സ്റ്റാഗ്ഫ്‌ലേഷന്‍ വാര്‍ത്തകളും ഭീഷണിയായി. വിദേശ നിക്ഷേപകരുടെ വില്‍പന കൂടിയായതോടെ വിപണിയുടെ മുന്നോട്ടുള്ള പ്രയാണം തടസ്സപ്പെടുകയായിരുന്നു.
പ്രതിദിന ചാര്‍ട്ടില്‍ രൂപം കൊണ്ട ലോവര്‍ ടോപ്പ് ഫോര്‍മേഷന്‍ നിഫ്റ്റിയുടെ ദുര്‍ബലത വെളിപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ തകര്‍ച്ച പ്രതീക്ഷിക്കുകയാണ് ആത്തവാല.19560 ന് താഴെ സൂചിക 19300-19250 ലേയ്ക്ക് വീഴും.
അതേസമയം 19560 ന് മുകളില്‍ 19670-19700 ലക്ഷ്യം വയ്ക്കാന്‍ സാധ്യത കാണുന്നു.