
മുംബൈ: പലിശനിരക്ക് നിലനിര്‍ത്തിയ റിസര്‍വ് ബാങ്ക് നടപടി പ്രതീക്ഷിച്ചതായിരുന്നു. എന്നാല്‍ എംപിസി (മോണിറ്ററി പോളിസി കമ്മിറ്റി)യുടെ ജാഗ്രതയുള്ള സമീപനം വിപണി വികാരത്തെ ബാധിച്ചു, ശ്രീകാന്ത് ചൗഹാന്‍, കൊട്ടക് സെക്യൂരിറ്റീസ് റിസര്‍ച്ച് (റീട്ടെയില്‍) മേധാവി നിരീക്ഷിക്കുന്നു. പണപ്പെരുപ്പം പ്രധാന ആശങ്കാ ഘടകമായി തുടരുന്നു.
യുഎസിലേയും ഇന്ത്യയിലേയും. വെള്ളിയാഴ്ച പുറത്തുവിടുന്ന ആഭ്യന്തര, യുഎസ് പണപ്പെരുപ്പ ഡാറ്റകള്‍ക്ക് മുന്നോടിയായി നിക്ഷേപകര്‍ ജാഗ്രത പാലിക്കും. സാങ്കേതികമായി, ഇന്‍സൈഡ് ബോഡി കാന്ഡിലാണ് പ്രതിദിന ചാര്‍ട്ടില്‍ നിഫ്റ്റി രൂപീകരിച്ചിരിക്കുന്നത്.
ഇത് റേഞ്ച് ബൗണ്ട് പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയെ സൂചിപ്പിക്കുന്നു. 19620 ഭേദിച്ചാല് മാത്രമേ ഉയര്‍ച്ച സാധ്യമാകൂ. അതിനു മുകളില്‍ സൂചിക 19700-19725 ലക്ഷ്യം വയ്ക്കും.
എന്നാല്‍ 19500 ന് താഴെ, വില്‍പ്പന ത്വരിതപ്പെടുത്താനും സൂചിക 19400-19375 ലേയ്ക്ക് വീഴാനും സാധ്യതയുണ്ട്. വിപണിയില്‍ നേട്ടം പ്രതീക്ഷിക്കുകയാണ് അതേസമയം മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ. വാള്‍സ്ട്രീറ്റ് സൂചികകളുടെ ചുവടുപിടിച്ചാണിത്.
മാത്രമല്ല, ഫെഡ് റിസര്‍വ് ഇനി നിരക്ക് വര്‍ദ്ധനയ്ക്ക് മുതിരില്ലെന്ന് തപ്‌സെ വിശ്വസിക്കുന്നു. വെള്ളിയാഴ്ച പുറത്തുവിടുന്ന വ്യാവസായിക ഉത്പാദന നിലവാരം ഇവിടെ നിര്‍ണ്ണായകമാകും.